മൂന്നാര്‍: വരയാടുകളുടെ പറുദീസയായ ഇരവികുളം ദേശീയോദ്യാനം 16ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തേക്കും. വരയാടുകളുടെ പ്രജനനകാലമായതിനാല്‍ സന്ദര്‍ശകര്‍ക്ക് ഫെബ്രുവരി മുതല്‍ വനംവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. 55ഓളം പുതിയ അതിഥികളാണ് ഇത്തവണ രാജമലയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. വരയാടുകളുടെ പ്രജനനം കഴിഞ്ഞിട്ടില്ലെന്ന സൂചനയുള്ളതിനാൽ സമയം നീട്ടാനിടയുണ്ട്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയശേഷമായിരിക്കും അന്തിമ തീരുമാനം. പാര്‍ക്ക് 16ന് തുറക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 67 കുട്ടികളാണ് പിറന്നത്. എന്നാല്‍, ഇത്തവണ എണ്ണം വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്. ജനങ്ങളുമായി അടുത്തിടപഴകുന്ന വരയാടുകളുടെ സുരക്ഷക്കായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.