വീടുകയറി ആക്രമണം: കേസ്​ അട്ടിമറിക്കാൻ ശ്രമമെന്ന്​ ആര്‍ച്ച് ബിഷപ്​

കോട്ടയം: ക്നാനായ യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗം ബിനു കല്ലേമണിെന വീട്ടില്‍ കയറി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ചില ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മാര്‍ സേവേറിയോസ്. മുഖ്യമന്ത്രിയിൽനിന്ന് അനുകൂല നിലപാടാണ് ഉണ്ടായതെങ്കിലും ചില ഉദ്യോഗസ്ഥർ ഇതിന് തടയിടുന്നു. അലംഭാവം അവസാനിപ്പിച്ച് കേസിലെ യഥാര്‍ഥ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്‌നാനായ കോണ്‍ഗ്രസി​െൻറ കേന്ദ്ര വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബിനുവി​െൻറ ഫോണിലേക്ക് നിരന്തരം ഭീഷണി വന്നിരുന്നു. ഭാര്യെയയും ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ പിടികൂടിയാൽ പ്രതികളെ കണ്ടെത്താം. ഇതിന് പൊലീസ് ശ്രമിക്കുന്നില്ല. വെട്ടിയ മുഖംമൂടിധാരികൾ മാത്രമാണ് പ്രതികളെന്ന് കരുതുന്നില്ല. സംഭവത്തിനുപിന്നിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഇവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. സംഭവത്തെ രാഷ്ട്രീയവത്കരിക്കേണ്ട. ക്‌നാനായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിലേക്ക് നയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും ബിനുവിനെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. സഭയിലെ ബിഷപ്പുമാർ തമ്മിൽ അഭിപ്രായഭിന്നതയുണ്ട്. ഇതിനുതുടർച്ചയായി സഭ വിശ്വാസികളും വിവിധ ചേരികളായി. ഇതൊന്നും അക്രമത്തിലേക്ക് നയിക്കാനുള്ള കാരണമല്ല. ഗർഭിണിയായ ഭാര്യയുടെയും കുരുന്നു മക്കളുടെയും മുന്നിലിട്ട് െവട്ടുന്നത് മനസ്സാക്ഷിയുള്ള ആർക്കും അംഗീകരിക്കാനാകില്ല. ആരുടെെയങ്കിലും പേര് പറയാനില്ല. സഭയിലെ എത്ര ഉയർന്നവരായാലും തെറ്റുചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മാര്‍ സേവേറിയോസ് പറഞ്ഞു. സഭ ഭാരവാഹികളായ സ്‌കറിയ തോമസ്, ടി.ഒ. എബ്രഹാം തോട്ടത്തില്‍, സാബു തോട്ടുങ്കല്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.