കുമളി: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും മരുന്നും ഇല്ലാതെ ശോച്യാവസ്ഥയിലായ സർക്കാർ ആശുപത്രിയെ രക്ഷിക്കാനുള്ള ജനകീയ കൂട്ടായ്മയുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി ജില്ല പഞ്ചായത്ത്. സംസ്ഥാനത്തെ റഫറൽ ആശുപത്രികളിലൊന്നായി കുമളി സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഉയർത്തണമെന്ന ആവശ്യത്തിന് ചൊവ്വാഴ്ച ആശുപത്രി സന്ദർശിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ്, ജില്ല പഞ്ചായത്ത് അംഗം കുഞ്ഞുമോൾ ചാക്കോ എന്നിവർ പിന്തുണ അറിയിച്ചു. ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ടും മറ്റു പിന്തുണയും ജില്ല പഞ്ചായത്ത് നൽകും. കൂടുതൽ സൗകര്യങ്ങളും ഡോക്ടർമാരെയും നിയോഗിക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കി. വിദഗ്ധചികിത്സ ലഭിച്ചിരുന്ന കുമളിയിലെ സ്വകാര്യ ആശുപത്രി നിർത്തലാക്കിയതോടെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളിലേക്കും കോട്ടയം, തേനി മെഡിക്കൽ കോളജ് ആശുപത്രികളിലേക്കുമാണ് പോകേണ്ടിവരുന്നത്. ജീവിതശൈലീ രോഗങ്ങൾക്കുൾെപ്പടെ മരുന്നില്ലാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികളെ വിഷമിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ കൂട്ടായ്മ ആശുപത്രിക്കായി ഒപ്പുശേഖരണം നടത്തി രംഗത്തിറങ്ങിയത്. സമ്മര്‍ കോച്ചിങ് ക്യാമ്പ് കട്ടപ്പന: പബ്ലിക് ലൈബ്രറിയുടെയും ടൗണ്‍സ്റ്റാര്‍ ഫുട്‌ബാള്‍ ക്ലബിെൻറയും നേതൃത്വത്തില്‍ ജില്ല ഫുട്‌ബാള്‍ അസോസിയേഷെൻറ സഹകരണത്താടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സമ്മര്‍ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. സെൻറ് ജോർജ് സ്‌കൂള്‍ മൈതാനിയില്‍ റോഷി അഗസ്റ്റ്യന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് ജോയി ആനിത്തോട്ടം അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍മാന്‍ മനോജ് എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. രാമകൃഷ്ണൻ, ടി.എസ്. ബേബി, ബെന്നി കുന്നേൽ, അനില്‍കുമാര്‍, ജോസ് പുളിക്കൽ, ജസ്റ്റിന്‍ ജോസഫ്, അഷർ, ഉല്ലാസ്, റോബിന്‍സ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ആറുമുതല്‍ 15 വയസ്സുവരെ കുട്ടികള്‍ക്കുള്ള ക്യാമ്പ് മേയ് 30ന് സമാപിക്കും. ജി.എസ്.ടി തുകയിൽനിന്ന് നഗരസഭ വിഹിതം ലഭ്യമാക്കണം -കെ.എം.സി.എസ്.യു തൊടുപുഴ: കേന്ദ്രസർക്കാർ ജി.എസ്.ടി നടപ്പാക്കിയതുമൂലം കേരളത്തിലെ നഗരസഭകൾ സാമ്പത്തിക പ്രതിസന്ധിലാണെന്നും ജി.എസ്.ടി തുകയിൽനിന്ന് നഗരസഭ വിഹിതം ലഭ്യമാക്കണമെന്നും കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂനിയൻ തൊടുപുഴ യൂനിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭകളുടെ പ്രധാന വരുമാനേസ്രാതസ്സായ വിനോദനികുതി പിരിച്ചെടുക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണം. സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എൻ. ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. നഗരസഭ മുൻ ചെയർമാൻ രാജീവ് പുഷ്പാംഗദൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. ഹരി, എഫ്.എസ്.ഇ.ടി.ഒ. ജില്ല സെക്രട്ടറി സി.എസ്. മഹേഷ്, കെ.എം.സി.എസ്.യു ജില്ല പ്രസിഡൻറ് സി.ബി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.എം.സി.എസ്.യു സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എൻ.എസ്. ഷൈൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി എം.എം. സുമേഷ് റിപ്പോർട്ടും ട്രഷറർ വി.ബി. ഓമനക്കുട്ടൻ കണക്കും അവതരിപ്പിച്ചു. കെ.എം.സി.എസ്.യു ജില്ല വൈസ് പ്രസിഡൻറ് ടി.ഡി. ഷാജി, ജില്ല ജോയൻറ് സെക്രട്ടറി വി.എസ്.എം. നസീർ, സംസ്ഥാന കൗൺസിൽ അംഗം എൻ.പി. രമേഷ്കുമാർ, സംസ്ഥാന വനിത സബ്കമ്മിറ്റി അംഗം വി. ഷിജില എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ. ഗോവിന്ദൻ (പ്രസി.), കെ. ഹരി, ആർ. ലത (വൈസ് പ്രസി.), വി.എസ്.എം നസീർ (സെക്ര.), ബിനു കൃഷ്ണൻകുട്ടി, വി. ഷിജില (ജോ.സെക്ര.), വി.ബി. ഓമനക്കുട്ടൻ (ട്രഷ.), എം.എം. സുമേഷ്, ഇ.ഡി. േത്രസ്യ, പി.എ. സെയ്തുമുഹമ്മദ്, എൻ.പി. രമേഷ്കുമാർ, ടി.പി. സൈബു (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.