പൊലീസിെന ചട്ടുകമാക്കില്ല -മന്ത്രി മണി തൊടുപുഴ: താൽപര്യങ്ങൾക്കനുസരിച്ച് പൊലീസിനെ ചട്ടുകമായി ഉപയോഗിക്കുന്ന സർക്കാറല്ല കേരളത്തിലേതെന്ന് മന്ത്രി എം.എം. മണി. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനും അവർക്ക് സേവനം ലഭ്യമാക്കാനും പൊലീസ് സേനക്ക് കഴിയണമെന്നാണ് സർക്കാർ നിലപാട്. പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. േട്രഡ് യൂനിയനുകളിൽ അംഗങ്ങളായ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും പൊലീസ് അസോസിയേഷനിലെ അംഗങ്ങൾക്കില്ല. എന്നാൽ, സേനാംഗങ്ങളുടെ പ്രശ്നങ്ങൾ ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന സംഘടന പൊലീസിനും ആകാമെന്ന നിലപാട് കൈക്കൊണ്ടത് 1980ലെ നായനാർ സർക്കാറാണ്. അവകാശ നിഷേധത്തിനെതിരെ ഉയരുന്ന എല്ലാ പ്രക്ഷോഭങ്ങളെയും ശരിയായ അർഥത്തിൽ വിലയിരുത്താൻ പൊലീസിന് കഴിയണം. പൊലീസിൽനിന്ന് ഏറ്റവും കൂടുതൽ പീഡനം ഏറ്റുവാങ്ങിയ പ്രസ്ഥാനം നേതൃത്വം നൽകുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്. എന്നാൽ, അതൊന്നും പൊലീസിനോടുള്ള മനോഭാവത്തെ സ്വാധീനിച്ചിട്ടില്ല. ജനങ്ങൾക്ക് നീതി നിഷേധിക്കുന്നവരല്ല, മറിച്ച് നീതിയും സംരക്ഷണവും നൽകുന്നവരായിരിക്കണം പൊലീസ് എന്നതാണ് സർക്കാറിെൻറ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ഇ.ജി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറി കെ.െഎ. മാർട്ടിൻ, എൻ.ജി. ശ്രീമോൻ, ജോസഫ് കുര്യൻ, എ.കെ. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.