മൂലമറ്റം വൈദ്യുതി നിലയം: മൂന്നാം നമ്പർ ജനറേറ്ററി​െൻറ നവീകരണം വൈകും

മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ മൂന്നാം നമ്പർ ജനറേറ്ററി​െൻറ നവീകരണം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. 2017 ജൂണിൽ ആരംഭിച്ച നവീകരണം 2018 ഫെബ്രുവരിയോടെ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് വൈദ്യുതി വകുപ്പ് കരുതിയിരുന്നത്. എന്നാൽ, ജനറേറ്ററിൽ ഗുരുതരതകരാറുകൾ കണ്ടതിനാൽ അവ മാറ്റി സ്ഥാപിക്കണം. അതിനാൽ ഈ വർഷാവസാനത്തോടെ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജനറേറ്ററിലെ പ്രധാന ഭാഗമായ പോൾഎൻഡ് കാലതാമസം നേരിട്ടേക്കും. പ്ലേറ്റുകൾക്കാണ് തകരാർ കണ്ടെത്തിയത്. 16 പോൾഎൻഡ് പ്ലേറ്റുകൾ ഉള്ളതിൽ അഞ്ചിനും തകരാറുണ്ട്. ഇവ മാറ്റാൻ മാസങ്ങളെടുക്കും. നവീകരണ കരാർ എടുത്തിട്ടുള്ളത് ജി.ഇ പവർ ഇന്ത്യ ലിമിറ്റഡാണ്. 43 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ആറ് ജനറേറ്റർ ഉള്ളതിൽ മൂന്നാം നമ്പർ ജനറേറ്ററി​െൻറ നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. ഒന്നും രണ്ടും ജനറേറ്ററുകൾ അതിനുശേഷം നവീകരിക്കും. 1975ൽ പവർ ഹൗസ് പ്രവർത്തനം തുടങ്ങിയശേഷം ആദ്യമായാണ് ജനറേറ്ററുകളുടെ നവീകരണം നടക്കുന്നത്. ഇതുവരെ വാർഷിക അറ്റകുറ്റപ്പണി മാത്രമാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയമാണ് മൂലമറ്റം പവര്‍ സ്റ്റേഷൻ. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 40 ശതമാനംവരെ മൂലമറ്റത്തുനിന്നാണ്. ഇടുക്കി ജലാശയത്തിൽനിന്ന് ഭൂമിക്കടിയിലൂടെ എത്തുന്ന ജലം നാടുകാണിക്ക് സമീപം ബട്ടർൈഫ്ല വാൽവിലെത്തി 51-52 ഡിഗ്രി ചരിവിൽ 915 മീറ്റർ ദൂരം പെൻസ്റ്റോക്കിലൂടെയാണ് മൂലമറ്റം വൈദ്യുതി നിലയത്തിലെത്തുന്നത്. കുളമാവിൽനിന്ന് നാടുകാണി മലയുടെ ഉള്ളിലൂടെയാണ് പെൻസ്റ്റോക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളുടെ പ്രവർത്തനം ഒന്നാം ഘട്ടത്തി​െൻറ ആയുസ്സിനെ സാരമായി ബാധിച്ചിട്ടുണ്ട്. 2011 ജൂൺ 20ന് മൂലമറ്റം വൈദ്യുതി നിലയത്തിലെ അഞ്ചാം നമ്പർ ജനറേറ്ററി​െൻറ കൺട്രോൾ പാനലിൽ പൊട്ടിത്തെറിയുണ്ടായി രണ്ട് എൻജിനീയർമാർ മരിച്ചിരുന്നു. ഇതോടെ പുനരുദ്ധാരണം വേണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. തുടർന്ന് സെൻട്രൽ പവർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനെ ഏൽപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.