കൊച്ചി: ശബരിമലയിൽ ആനയെ എഴുന്നള്ളിക്കണോയെന്ന കാര്യത്തിൽ തന്ത്രിയുടേതടക്കം അഭിപ്രായം തേടിയശേഷം തീരുമാനമെടുക്കണമെന്ന ശബരിമല സ്പെഷൽ കമീഷണറുടെ ശിപാർശയിൽ ഹൈകോടതി േദവസ്വം ബോർഡിെൻറ നിലപാട് തേടി. ദേവസ്വം ബോർഡ്, തന്ത്രി, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവരുടെ വിദഗ്ധാഭിപ്രായം സ്വീകരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന റിപ്പോർട്ടാണ് സ്പെഷൽ കമീഷണർ ഹൈകോടതിക്ക് നൽകിയത്. ആറാട്ട് എഴുന്നള്ളത്തിനിടെ കഴിഞ്ഞ ദിവസം ആനയിടഞ്ഞതിനെക്കുറിച്ച് ഹൈകോടതിയിലെ ദേവസ്വം ബെഞ്ചിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളിലേക്ക് ആനകളെ നിയോഗിക്കുന്ന ബോർഡിെൻറ ഡെപ്യൂട്ടി കമീഷണർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.