എം.എൽ.എയുടെ ​ഫോ​േട്ടാ ഉപയോഗിച്ച്​ ചികിത്സ തട്ടിപ്പ്​: പ്രതികൾ റിമാൻഡിൽ

കട്ടപ്പന: അർബുദചികിത്സക്കെന്ന പേരിൽ എം.എൽ.എയുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ആറുപേരെയും നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര പ്ലാങ്കാല തെക്കേക്കര വീട്ടിൽ ഷിജുമോൻ (36), കൽപറ്റ പുഴമുടിക്കരയിൽ തൈത്തറയിൽ വീട്ടിൽ പ്രയ്‌സ് തോമസ് (20), കൽപറ്റ സുഗന്ധഗിരികരയിൽ പുതുച്ചിറക്കുഴി വീട്ടിൽ തോമസ് (33), വയനാട് പന്തലാടി മണൽവേൽ വീട്ടിൽ സുധീൻസ് (21), വയനാട് വെങ്ങപ്പള്ളി ലാൻറസ് കോളനിയിൽ രാജൻ (41), വയനാട് ഉപ്പഴിത്തറ വില്ലേജിൽ മുണ്ടംകുറ്റിക്കരയിൽ ഷിബിൻ കുര്യൻ (19) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്ത് പീരുമേട് സബ്ജയിലിൽ അയച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അണക്കരയിൽ പണം പിരിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. കാസർകോട് എം.എൽ.എ നെല്ലിക്കുന്നി​െൻറയും നിരവധി വൈദികരുടെയും ചിത്രം വെച്ച ഫ്ലക്‌സ് സംഘം എത്തിയ ജീപ്പിൽ കെട്ടിയിരുന്നു. അർബുദചികിത്സെക്കന്നപേരിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ വാഹനത്തിൽ സഞ്ചരിച്ച് ഇവർ പണപ്പിരിവ് നടത്തുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. സമാനരീതിയിൽ ജില്ലയിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അർബുദം, കരൾ രോഗം, വൃക്കരോഗം, കുട്ടികളുടെ ചികിത്സ തുടങ്ങിയപേരിലാണ് തട്ടിപ്പ്. ചികിത്സസഹായത്തിന് എന്ന പേരിൽ ഗാനമേള നടത്തുന്ന സംഘങ്ങളും ജില്ലയിൽ സജീവമാണ്. ജനുവരിയിൽ വൈകല്യം ബാധിച്ച 11 വയസ്സുകാര​െൻറപേരിൽ ഗാനമേള നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.