കോട്ടയം: പഠനത്തിൽ പിന്നാക്കം നിൽക്കുന്നതിെൻറയോ പരാജയപ്പെട്ടതിെൻറ പേരിൽ വിദ്യാർഥികളെ ഒരുകാരണവശാലും സ്കൂളുകളിൽനിന്ന് പുറത്താക്കരുതെന്ന് സി.ബി.എസ്.ഇ. മികച്ച വിജയശതമാനം നിലനിർത്താൻ സി.ബി.എസ്.ഇ സ്കൂളുകൾ കുട്ടികളെ വ്യാപകമായി പുറത്താക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നിർദേശം കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിജയശതമാനം കൂട്ടാന്‍ പലരും നിര്‍ബന്ധിത ടി.സി നല്‍കുന്നുണ്ട്. ഇതും പാടില്ല. രക്ഷിതാക്കൾ അവശ്യപ്പെട്ടാൽ മാത്രം ടി.സി നൽകാം. വിജയിക്കാന്‍ ഇേൻറണല്‍ ഉള്‍പ്പെടെ 33 ശതമാനം മാര്‍ക്ക് മതി. നേരേത്ത ഇേൻറണല്‍ കൂടാതെ 33 ശതമാനം മാർക്ക് വേണമെന്നായിരുന്നു വ്യവസ്ഥ. ഏറ്റവും ഒടുവിൽ കോട്ടയം ജില്ലയിലെ പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിൽ ഒരുവിദ്യാർഥി ആത്മഹത്യ ചെയ്ത സാഹചര്യവും സി.ബി.എസ്.ഇ ഗൗരവമായി കണ്ടാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. പ്രധാനമായും ഒമ്പതാം ക്ലാസ് വിദ്യാർഥികളുടെ ഭാവി ലക്ഷ്യമിട്ടാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.