കോട്ടയം: കരയിലെ മുളന്തണ്ടിലിരുന്നും പെഡൽ ബോട്ടിൽ സഞ്ചരിച്ചും കായൽഭംഗി ആസ്വദിക്കാം... ആട്, കോഴി, കൂൺ, മീൻ, നെൽകൃഷി കണ്ടറിയാം... നാടൻ വിഭവം രുചിച്ചു മടങ്ങാം. കായൽ വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിെൻറ ഗ്രാമീണഭംഗി ആസ്വദിക്കാനും ഉല്ലസിക്കാനും സാധാരണക്കാർക്കും ഈ അവധിക്കാലത്ത് അവസരമൊരുക്കുകയാണ് കുമരകം കൃഷിവിജ്ഞാന കേന്ദ്രം. മുതിർന്നവർക്ക് വെറും 20 രൂപക്കും കുട്ടികൾക്ക് രണ്ടര രൂപക്കും കുമരകം ഗ്രാമീണത ആസ്വദിക്കാനാവുന്ന വിധത്തിലാണ് കാർഷിക-വിനോദ-വിജ്ഞാന മേള 'അവധിക്കൊയ്ത്ത്' സജ്ജീകരിച്ചിരിക്കുന്നത്. നൂറേക്കര്‍ സ്ഥലത്താണ് പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രത്തിെൻറയും മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെയും കുമരകം പഞ്ചായത്തിെൻറയും സഹകരണത്തോടെ പദ്ധതി തയാറാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ മേയ് 27 വരെയാണ് പ്രവേശനം. രണ്ടായിരത്തോളം തൊഴില്‍ദിനങ്ങള്‍ ചെലവഴിച്ച് തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ പദ്ധതിക്കായി പ്രദേശത്തെ ചാലുകളും തോടുകളും സൗന്ദര്യവത്കരിച്ചു കഴിഞ്ഞു. ഇവിടെ നാടന്‍മത്സ്യ ഇനങ്ങളായ കാരി, മുഷി, മഞ്ഞക്കൂരി, വരാൽ, കരിമീൻ, വളര്‍ത്തുമത്സ്യങ്ങളായ കട്‌ല, രോഹു തുടങ്ങിയ ഇനങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. നെല്ല്, മീൻ, താറാവു കൃഷി മാതൃകകൾ, അക്വാപോണിക്, കൂണ്‍കൃഷി, മുട്ടക്കോഴി, കരിങ്കോഴി, ഇറച്ചിക്കോഴി തുടങ്ങിയവയുടെ മാതൃക യൂനിറ്റുകൾ, ആടുകളുടെയും പോത്തുകളുടെയും യൂനിറ്റ് എന്നിവയും അടുത്തറിയാൻ സൗകര്യമുണ്ടാകും. ജൈവകര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകുന്ന യൂനിറ്റുകള്‍ കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യാം. കുട്ടികള്‍ക്കായി ഊഞ്ഞാൽ, സൈക്ലിങ്, പെഡല്‍ ബോട്ടിങ്, റോപ്പ് ക്ലൈമ്പിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ഭക്ഷണശാലയില്‍നിന്ന് നാടന്‍ ഭക്ഷണ ഇനങ്ങളും മിതമായ നിരക്കില്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ മുളം ബഞ്ചുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെയാകും പ്രവേശനം. കുട്ടികളുടെ സംഘത്തിന് പ്രവേശന നിരക്കിൽ ഇളവുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കുമരകം കൃഷിവിജ്ഞാന കേന്ദ്രത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം നിർവഹിക്കും. വാർത്തസമ്മേളനത്തില്‍ കെ. അനില്‍കുമാർ, ഡോ. ജി. ജയലക്ഷ്മി, ഡോ. വന്ദന, വി. അജിത്, വി.എസ്. ദേവി, കുമരകം പഞ്ചായത്ത് പ്രസിഡൻറ് എ.പി. സലിമോൻ, ജയേഷ് തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.