കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും പേടിസ്വപ്​നമാകുന്നു ^ബിഷപ്​ തോമസ്​ കെ. ഉമ്മൻ കോർപറേറ്റ്​^ഫാഷിസ്​റ്റ്​ ശക്​തികളെ തൂത്തെറിയണം

കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും പേടിസ്വപ്നമാകുന്നു -ബിഷപ് തോമസ് കെ. ഉമ്മൻ കോർപറേറ്റ്-ഫാഷിസ്റ്റ് ശക്തികളെ തൂത്തെറിയണം കോട്ടയം: ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും പേടിസ്വപ്നമായി കേന്ദ്ര സർക്കാർ മാറുന്നുവെന്ന് സി.എസ്.െഎ സഭ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനുള്ള കേന്ദ്രനീക്കം ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മതേതരത്വവും ജനാധിപത്യവും തകർച്ചയിലാണ്. ഭരണഘടന ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. തുറന്ന കത്തിലൂടെയാണ് സി.എസ്.െഎ സഭ മധ്യ കേരള മഹായിടവ ബിഷപ് തോമസ് കെ. ഉമ്മൻ കേന്ദ്രത്തിനെതിരായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മതേതരത്വത്തിന് നിരന്തരം വെല്ലുവിളികൾ ഉയരുകയാണ്. ആരാധനാലയങ്ങൾക്കും മതചിഹ്നങ്ങൾക്കും സർക്കാർ സംരക്ഷണകവചം ഒരുക്കണം. പുസ്തകങ്ങളിലടക്കം ഹിന്ദുത്വ അജണ്ട കുത്തിവെക്കാൻ ശ്രമിക്കുകയാണ്. സർക്കാർ കോർപറേറ്റുകൾക്കൊപ്പമാണെന്നും കത്തിൽ കുറ്റെപ്പടുത്തുന്നു. പാവങ്ങളോട് കാരുണ്യം കാട്ടുന്നില്ല. കർഷർ സഹായ പദ്ധതികളൊന്നും ഉണ്ടാകുന്നില്ല. പട്ടികജാതി-വർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. ദലിതരെ ആക്രമിക്കുന്ന ഹിന്ദുത്വ ശക്തികൾക്കെതിരെ നടപടിയുണ്ടാവണം. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ നടപടികളൊന്നും ഇല്ല. വേർതിരിവുകൾ വർധിപ്പിക്കുന്ന സാഹചര്യമാണ് നിവിലുള്ളത്. ഇത് രാജ്യത്തിന് ഭീഷണിയാണ്. മതേതരത്വവും ജനാധിപത്യവും ഉറപ്പാക്കാൻ കേന്ദ്ര ഇടപെടലുണ്ടാകണം. രംഗനാഥ് മിശ്ര, സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കാൻ അടിയന്തര നടപടിയുണ്ടാകണം. പണ്ട് ബ്രിട്ടീഷുകാരെ തുരത്തിയതുപോലെ പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കോർപറേറ്റ് ഫാഷിസ്റ്റ് ശക്തികളെ തൂത്തെറിയാൻ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടമായി മുന്നിട്ടിറങ്ങണമെന്ന ആഹ്വാനത്തോടെയാണ് കത്ത് അവസാനിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.