േകാട്ടയം ലൈവ് -രണ്ട് കളിച്ചുല്ലസിക്കാൻ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ മുറ്റം ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാൻ പൊലീസ് സ്റ്റേഷൻ മുറ്റം ഒരുങ്ങി. സായാഹ്നങ്ങളില്‍ കുട്ടികള്‍ കളിക്കാന്‍ എത്തുന്നുണ്ടെങ്കിലും സ്ഥലപരിമിതി വലിയ പ്രശ്നമാണ്. ഏറ്റുമാനൂരില്‍ ജനമൈത്രി കേന്ദ്രത്തിനായി നിര്‍മിച്ച പുതിയ ബ്ലോക്കിെൻറ മുറ്റത്താണ് മിനി പാര്‍ക്ക് ആരംഭിച്ചത്. ജനുവരിയില്‍ ഉദ്ഘാടനം നടത്തിയ സമയത്തെ ഏതാനും റൈഡറുകളില്‍ കൂടുതലായി ഒന്നും വന്നിട്ടില്ല. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുട്ടികളെ കൂടാതെ പുറത്തുനിന്ന് ധാരാളം കുട്ടികള്‍ രക്ഷാകര്‍ത്താക്കളോടൊപ്പം എത്താറുണ്ട്. പാർക്കിനൊപ്പം സ്റ്റേഷൻ കെട്ടിടത്തിെൻറ ഭിത്തിയില്‍ ശിശുസൗഹൃദ ചിത്രങ്ങളും വരച്ചു. ഒന്നാംഘട്ടമായി ഏകദേശം 50,000 രൂപ മുടക്കിയാണ് ചിത്രവേലകള്‍ ഒരുക്കിയത്. വിദേശിയര്‍ ഉള്‍പ്പെടെ ഒട്ടനവധിപേര്‍ സ്റ്റേഷൻ സന്ദര്‍ശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷൻ മാതൃകയാക്കിയാണ് ഇത്തരം നീക്കത്തിന് തുടക്കമിട്ടത്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ ശിശുസൗഹൃദ സ്റ്റേഷനുകൾ ആക്കുന്നതിെൻറ ആദ്യ ചുവട് ഏറ്റുമാനൂരില്‍നിന്ന് ആരംഭിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ഉല്ലസിക്കാനും പൊലീസിനോടുള്ള കുട്ടികളുടെ ഭയം കുറക്കാനും ഈ സംവിധാനം ഉപകരിക്കും. സ്റ്റേഷനിൽ പല ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ കുട്ടികള്‍ക്കും പാര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. കുട്ടികള്‍ക്ക് പൊലീസുമായി സഹകരിച്ച് കളിക്കാനും പെയിൻറിങ് ഉള്‍പ്പെടെയുള്ള സര്‍ഗവാസനകള്‍ വളര്‍ത്താനുമുള്ള വേദിയായി പൊലീസ് സ്റ്റേഷൻ മാറുകയാണ്. കളിസ്ഥലമാക്കി സ്കൂൾ ഗ്രൗണ്ട്; പ്രതീക്ഷയേകി സിന്തറ്റിക് ട്രാക്ക് ഏറ്റുമാനൂർ: ഏഴരപ്പൊന്നാനയുടെ നാട്ടിൽ വിദ്യാർഥികൾക്കും കൗമാരക്കാര്‍ക്കും കായികവിനോദത്തിനും കായികവാസനകള്‍ പ്രോത്സാഹിപ്പിക്കാനും സ്വകാര്യ സ്േറ്റഡിയവും ക്ലബുകളും ആശ്രയിക്കണം. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയർന്നപ്പോൾ മൈതാനം സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. നഗരസഭയാകുന്നതിന് മുന്നൊരുക്കമായി തയാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ മൈതാനവും സ്റ്റേഡിയവും ഉണ്ടായിരുന്നെങ്കിലും അധികാരികള്‍ മറന്നമട്ടാണ്. കാലങ്ങളായി ഏറ്റുമാനൂരിലെ യുവാക്കളുടെ ഏക കളിസ്ഥലം നഗരമധ്യത്തിലെ ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ മൈതാനമാണ്. ഇവിടെ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഒട്ടേറെ പരിമിതികളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ടൂര്‍ണമെൻറുകൾ നടത്തിയിരുന്നത് ഈ മൈതാനത്തായിരുന്നു. പിന്നീട് ഉത്സവവും പെരുന്നാളും രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനവും വന്നാൽ സ്കൂള്‍ മൈതാനം പാര്‍ക്കിങ് ഏരിയായി മാറും. ഇതിനിടെ എക്സിബിഷനുകള്‍ക്കും സ്കൂള്‍ ഗ്രൗണ്ട് വേദിയായി. ഇതിനൊരു മാറ്റം ലക്ഷ്യമിട്ടാണ് കെ. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 40 ലക്ഷം സ്കൂള്‍ മൈതാനത്തിെൻറ നവീകരണത്തിന് അനുവദിച്ചത്. സ്കൂള്‍ ഗ്രൗണ്ട് വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായി മൈതാനത്ത് ഗാലറിയുടെയും ഓഫിസ് മന്ദിരത്തിെൻറയും നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും സ്കൂള്‍ അധികൃതര്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല. ഇതിനിടെ എം.എല്‍.എ മുൻകൈയെടുത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ ഗ്രൗണ്ട് സര്‍വേ നടത്തിയത് പ്രതീക്ഷയേകുന്നു. മൈതാനം സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെ ആധുനികരീതിയില്‍ നവീകരിക്കുകയെന്നതാണ് ലക്ഷ്യമെന്നും സ്പോര്‍ട്സ് കൗണ്‍സിലിെൻറ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പ്രോജക്ട് സമർപ്പിക്കുമെന്നും സുരേഷ് കുറുപ്പ് പറഞ്ഞു. അതേസമയം, സ്കൂള്‍ ഗ്രൗണ്ടില്‍ ഗാലറിയും മറ്റും പണിതിട്ടുണ്ടെങ്കിലും നഗരസഭക്ക് വിട്ടുകൊടുക്കാത്തതിനാൽ തുടര്‍പ്രവര്‍ത്തനങ്ങൾ നടത്താനാകാത്ത സ്ഥിതിയുണ്ട്. രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലും നാട്ടുകാര്‍ക്കും പകല്‍സമയങ്ങളില്‍ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന രീതിയില്‍ വിദ്യാഭ്യാസ വകുപ്പിെൻറ കീഴില്‍ മൈതാനം സംരക്ഷിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.