സർക്കാർ ഒാർഡിനൻസ് അപമാനകരം -യൂത്ത് ഫ്രണ്ട് എം കോട്ടയം: കണ്ണൂർ, കരുണ മെഡിക്കൽ മാനേജ്മെൻറിന് കോടതി വിധി മറികടന്ന് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ ഒാർഡിനൻസ് പാസാക്കിയ നടപടി സാക്ഷര കേരളത്തിന് അപമാനമാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ. മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷപോലും നടത്താതെ അനധികൃതമായി പ്രവേശനം നൽകി വിദ്യാർഥികളുടെ ഭാവി തകർക്കുകയും വൻ തുക ഫീസായി വാങ്ങുകയും ചെയ്ത മാേനജ്മെൻറിനെതിരെ നടപടി സ്വീകരിക്കണം. സ്വശ്രയ വിദ്യാഭ്യാസത്തിനെതിരെ മുൻകാലങ്ങളിൽ സമരത്തിന് നേതൃത്വം നൽകിയവർ അധികാരത്തിൽ വന്നപ്പോൾ മാനേജ്മെൻറുകളുടെ വക്താക്കളായി മാറി. മാനേജ്മെൻറിെൻറ ഒത്താശക്കാരാണ് പിന്തുണച്ചവരെല്ലാം. വിദ്യാർഥികൾക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കി മാനദണ്ഡങ്ങൾക്ക് അനുസരിച്ച പുതിയ കോഴ്സിൽ പ്രവേശനം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.