നെഞ്ചിടിപ്പേറ്റി അഞ്ചുവയസ്സുകാര​െൻറ 'തിരോധാനം'; ആശങ്കയുടെ അരമണിക്കൂറിനൊടുവിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ കണ്ടെത്തി

പത്തനംതിട്ട: മാതാപിതാക്കൾ നടത്തുന്ന കടയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത് നഗരത്തിൽ പരിഭ്രാന്തിപരത്തി. അരമണിക്കൂർ െപാലീസും നാട്ടുകാരും വ്യാപാരികളും തിരയുന്നതിനിടെ കുട്ടിയെ കടക്കുള്ളിൽതന്നെ കണ്ടെത്തി. കടയിലെ കവർ ശേഖരേത്താടുചേർന്ന് കിടന്നുറങ്ങുകയായിരുന്നു കുട്ടി. തൈക്കാവ് സ്കൂൾ റോഡിൽ കർട്ടൻ ഷോപ് നടത്തുന്ന ഒാമല്ലൂർ സ്വദേശി സുരേഷി​െൻറ അഞ്ചുവയസ്സുള്ള മകനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് 6.15ഒാെടയാണ് സംഭവം. കടക്കുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെെട്ടന്ന് കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. വിവരം പൊലീസിനെയും അറിയിച്ചു. കുട്ടിയുടെ മാതാവ് അബോധാവസ്ഥയിലായി. ഇവരെ അവിടെനിന്ന് മാറ്റി. കുട്ടിയുടെ ചിത്രം ഉടൻ നാട്ടുകാർ വാട്സ്ആപ് ഗ്രൂപ്പുകളിലെല്ലാം നൽകുകയും െപാലീസും സമീപത്തുള്ളവരും തിരച്ചിൽ തുടങ്ങുകയും ചെയ്തു. ബസുകളിലും വാഹനങ്ങളിലും പരിശോധന നടത്താൻ നിർദേശവും നൽകി. ഡിവൈ.എസ്.പി വിദ്യാധരനും സംഘവും സ്ഥലത്തെത്തി. ഇതിനിടെ, അടുത്ത ഒരു വ്യക്തിയെ സംശയിച്ച് ചിലർ ചോദ്യംചെയ്യാൻ ഒാടിക്കുകയും ചെയ്തു. സുരേഷി​െൻറ സുഹൃത്ത് കടക്കുള്ളിൽ കയറി കൗണ്ടറിന് സമീപം നോക്കിയപ്പോഴാണ് കുട്ടി അവിടെ കിടന്ന് ഉറങ്ങുന്നത് കണ്ടത്. ഇതോടെ ആശങ്കയുടെ നിമിഷങ്ങൾ അകന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.