കോട്ടയം: എം.ജി സർവകലാശാലയെ ആഗോളനിലവാരത്തിലാക്കാൻ ആയിരം കോടിയുടെ വികസന പദ്ധതിയെന്ന് ഡോ. ബാബു സെബാസ് റ്റ്യൻ. കേന്ദ്ര മാനവശേഷി വകുപ്പിെൻറ ഉന്നതവിദ്യാഭ്യാസ റാങ്കിങ്ങിൽ ദേശീയതലത്തിൽ 34ാം സ്ഥാനം നേടിയ മഹാത്്മഗാന്ധി സർവകലാശാല 'ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എമിനൻസ്' പദവി നേടാനും ആഗോളനിലവാരം കൈവരിക്കാനുമാണ് ആയിരം കോടിയുടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ 34ാം സ്ഥാനത്തോടെ മികച്ച സർവകലാശാലകളുടെ ഗണത്തിലേക്കുയർന്ന എം.ജി സർവകലാശാലയുടെ അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും അനുമോദിക്കാൻ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു വൈസ് ചാൻസലർ. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങൾ നേടുന്ന സർവകലാശാലകൾ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്ര മാനവശേഷി വികസനവകുപ്പ് നൽകുന്ന ആയിരം കോടിയുടെ ധനസഹായത്തിന് അർഹരാണ്. 15 വർഷംകൊണ്ട് നടപ്പാക്കുന്ന 1000 കോടിയുടെ 'ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് േപ്രാജക്ടിൽ' ഉൾപ്പെടുത്തിയ പദ്ധതികൾ ആഗസ്റ്റിൽ യു.ജി.സിക്ക് സമർപ്പിക്കും. ക്ലാസ് റൂമുകൾ, ലാബുകൾ, ലൈബ്രറികൾ, അധ്യാപക നിയമനം എന്നീ മേഖലകളിൽ ലോകനിലവാരത്തിലെത്താനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. േപ്രാ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സിൻഡിക്കേറ്റ് അംഗം ഡോ. ആർ. പ്രഗാഷ്, രജിസ്ട്രാർ എം.ആർ. ഉണ്ണി, എൻ.ഐ.ആർ.എഫ് കോഒാഡിനേറ്റർ ഡോ. സന്തോഷ് പി. തമ്പി, അധ്യാപക സംഘടന പ്രതിനിധികളായ ഡോ. കെ.എം. കൃഷ്ണൻ, ഡോ. ആർ. വിജയകുമാർ, അനധ്യാപക സംഘടന പ്രതിനിധികളായ പി. പദ്മകുമാർ, മഹേഷ്, കെ.എം. ഷാജി, പി.കെ. രമേഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.