അവധിക്കാലം ആസ്വദിക്കാൻ വരൂ; മൂന്നാറില്‍ പുഷ്‌പോത്സവമുണ്ട്​

മൂന്നാര്‍: അവധിക്കാലം ആസ്വദിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പുഷ്പവിസ്മയം തീർക്കാനൊരുങ്ങി ടൂറിസം വകുപ്പുകൾ. ഒരേസമയം രണ്ട് പുഷ്‌പോത്സവം സംഘടിപ്പിക്കുന്നത് മൂന്നാറില്‍ ആദ്യമായാണ്. ജില്ല ടൂറിസം വകുപ്പും പോപ്പി ഗാര്‍ഡന്‍സും ചേർന്ന് നടത്തുന്ന പുഷ്പമേളക്ക് ഇൗ മാസം 11ന് തുടക്കമാകും. അതേസമയം, ഹൈഡല്‍ ടൂറിസം വകുപ്പും മണ്ണാറത്തറ നഴ്‌സറിയും നടത്തുന്ന പുഷ്പമേള ആരംഭിച്ചു. രണ്ടുമാസം നീളുന്ന പുഷ്പമേളയോടനുബന്ധിച്ച് കലാപരിപാടികളുമുണ്ട്. അഞ്ഞൂറിൽപരം പുഷ്പങ്ങളാണ് ഇത്തവണ ഹൈഡല്‍ ടൂറിസം വകുപ്പ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയത്. വിവിധതരം റോസാപൂക്കൾ, ഡാലിയ, ജെമന്തി, വിദേശ പൂക്കൾ, ആയുര്‍വേദ മെഡിസിനുകള്‍ എന്നിവ മേളയുടെ പ്രത്യേകതയാണ്. മുതിര്‍ന്നവര്‍ക്ക് 60, കുട്ടികള്‍ക്ക് 30 രൂപയാണ് പ്രവേശന ഫീസ്. ജില്ല ടൂറിസം വകുപ്പ് നടത്തുന്ന പുഷ്പമേള റിവര്‍വ്യൂ പാര്‍ക്കിലാണ്. നൂേറാളം പൂക്കള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. പൂക്കള്‍കൊണ്ട് ഇരുപതിൽപരം കാര്‍ട്ടൂണുകളാണ് മറ്റൊരു പ്രത്യേകത. കുട്ടികള്‍ക്ക് 20, മുതിര്‍ന്നവര്‍ക്ക് 40 നിരക്കിലാണ് ഇവിടെ പ്രവേശനം. മേളയോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റും കലാപരിപാടികളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.