കോട്ടയം: കുമ്മനം അറുപുറ ദമ്പതികളുടെ തിരോധാനത്തിെൻറ ചുരുളഴിയാൻ കേസ് സി.ബി.െഎക്ക് വിടണമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കാണാതായ ഹാഷിം-ഹബീബ ദമ്പതികളുടെ തിരോധനത്തിന് ഒരുവർഷം തികയുന്നതിെൻറ ഭാഗമായി കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി കോട്ടയം ഗാന്ധി സ്ക്വയറിന് മുന്നിൽ സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 365 ദിവസം കഴിഞ്ഞിട്ടും യാഥാർഥ്യം പുറത്തുവന്നിട്ടില്ല. ദമ്പതികൾ എവിടെയെന്ന് കണ്ടെത്തി അവസാന തീർപ്പ് കൽപിക്കാനായിട്ടില്ല. പോയ വഴികൾ തേടിയിട്ടും കണ്ടെത്താനായില്ലെങ്കിൽ അന്വേഷണസംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കണം. ക്രിമിനൽക്കേസിൽപോലും പെടാതെ സമാധാനപരമായി ജീവിച്ച ദമ്പതികളുടെ തിരോധാനം എങ്ങനെയെന്ന് കണ്ടെത്താതെ ദുരൂഹത അവസാനിക്കില്ല. അന്വേഷണം ദക്ഷിണേന്ത്യയിലടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വിപുലപ്പെടുത്തണം. കാണാതായവർ രാജ്യത്തിന് അകത്താണോ പുറത്താണോയെന്ന് പരിശോധിക്കാൻ ഇതര സംസ്ഥാന പൊലീസിെൻറയും ഇൻറർപോളിെൻറയും സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. അൻസാരി അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, കൗൺസിലർമാരായ എം.പി. സന്തോഷ്കുമാർ, ടി.സി. റോയി, എസ്. ഗോപകുമാർ, ടി.എൻ. ഹരി, എ.െഎ.െവെ.എഫ് ദേശീയ നിർവാഹസമിതി അംഗം പ്രശാന്ത് രാജൻ, കോട്ടയം തിരുനക്കര പുത്തൻപള്ളി ഇമാം താഹ മൗലവി, ഡി.സി.സി വൈസ് പ്രസിഡൻറ് ബിജു പുന്നന്താനം, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ജെ.ജി. പാലയ്ക്കലോടി, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ടോം കോര എന്നിവർ സംസാരിച്ചു. എൻ.എസ്. ഹരിശ്ചന്ദ്രൻ സ്വാഗതവും ഹബീബയുടെ സഹോദരൻ പി.എ. ഷിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. ഹബീബയുടെ മാതാവ് സുഹ്റാബീവി, സഹോദരങ്ങൾ, ബന്ധുമിത്രാദികൾ എന്നിവരടക്കം ജനകീയകൂട്ടായ്മയിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.