അംബേദ്​കർ ജന്മദിനാഘോഷ റാലി അടൂരിൽ

കോട്ടയം: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 127ാമത് ജന്മദിനാഘോഷം സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും ജന്മദിന സാംസ്കാരിക ഘോഷയാത്ര അടൂർ ഹൈസ്കൂൾ ജങ്ഷനിൽനിന്ന് 14ന് വൈകീട്ട് മൂന്നിന് ആരംഭിക്കും. അഞ്ചിന് ജന്മദിന സാംസ്കാരിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് അധ്യക്ഷത വഹിക്കും. അംബേദ്കർ മെമ്മോറിയൽ ട്രോഫി ആേൻറാ ആൻറണി എം.പിയും കലാഭവൻ മണി എവർറോളിങ് ട്രോഫി ചിറ്റയം ഗോപകുമാർ എം.എൽ.എയും വി.ഡി. രാജപ്പൻ എവർറോളിങ് ട്രോഫി മത്തായി ചാക്കോയും (ചെയർമാൻ സി.സി.ഡി.സി) വിതരണം ചെയ്യും. കലാപ്രതിഭകളെ ആർ.എൽ.വി രാമകൃഷ്ണൻ അനുമോദിക്കും. ശനിയാഴ്ച അംബേദ്കർ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കായുള്ള ഫുട്ബാൾ മത്സരം കോട്ടയം കളത്തിപ്പടി കാരാണി മൈതാനിയിൽ നടക്കും. ഞായറാഴ്ച കോട്ടയം ചാലുകുന്ന് സി.എൻ.െഎ സ്കൂൾ ഹാളിൽ രാവിലെ 11ന് കലാഭവൻ മണി, വി.ഡി. രാജപ്പൻ എന്നിവരുടെ പേരിലുള്ള എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടൻപാട്ട്, കഥാപ്രസംഗ മത്സരങ്ങൾ എന്നിവയും നടത്തുമെന്ന് സ്വാഗതസംഘം കൺവീനർ ഷാജി മാത്യു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.