കോട്ടയം: െട്രയിൻ യാത്രക്കിടെ പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതിക്ക് തടവും പിഴയും. ചേർത്തല നെടുമ്പ്രക്കാട് വേളാംപറമ്പിൽ ഷമീറിനെയാണ് (30) ഒരു വർഷം തടവിന് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് ഒന്ന് എം.സി. സനിത ശിക്ഷിച്ചത്. 10,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. േപ്രാസിക്യൂഷനുവേണ്ടി അസി. പബ്ലിക് േപ്രാസിക്യൂട്ടർ ജെ. പദ്മകുമാർ ഹാജരായി. കൊല്ലം സ്വദേശി ജയപ്രകാശിെൻറ ബാഗ് 2017 ഒക്ടോബർ ഒമ്പതിന് പുനലൂർ-ഗുരുവായൂർ െട്രയിനിൽനിന്ന് പ്രതി കവർെന്നന്നാണ് കേസ്. 54,300 രൂപ, രണ്ടു മൊബൈൽ ഫോൺ, രണ്ടരഗ്രാമിെൻറ സ്വർണമോതിരം, വെള്ളിമോതിരം, ആധാർ, പാൻ, എ.ടി.എം കാർഡുകൾ എന്നിവയാണ് നഷ്ടമായത്. കോട്ടയം റെയിൽേവ എസ്.ഐ ബിൻസ് ജോസഫാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.