ചെറുതോണി: ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിെൻറ മെത്രാഭിഷേക ചടങ്ങ് വ്യാഴാഴ്ച രണ്ടിന് ആരംഭിച്ചു. പൗരസ്ത്യ സുറിയാനി ആരാധന ക്രമമനുസരിച്ച് രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനത്തോടെയാണ് മെത്രാഭിഷേകചടങ്ങ് ആരംഭിച്ചത്. തുടർന്ന് നിയുക്ത മെത്രാൻ വിശ്വാസപ്രതിജ്ഞ നടത്തുകയും മാർപാപ്പയോടും സീറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പിനോടുമുള്ള വിധേയത്വം ഏറ്റുപറയുകയും ചെയ്തു. ചടങ്ങിൽ മൂന്ന് മെത്രാന്മാർ സഹകാർമികരായിരുന്നു. കൈവെപ്പ് പ്രാർഥനയായിരുന്നു പ്രധാനയിനം. ബിഷപ്പിെൻറ നിയമനം പ്രഖ്യാപിച്ചപ്പോൾ തന്നെ കുരിശും മോതിരവും നൽകി. ശിരസ്സിൽ അണിയുന്ന മുടി, അംശവടി എന്നിവയാണ് ചടങ്ങിെൻറ ഭാഗമായി പ്രത്യേകമായി കൈമാറിയത്. കർദിനാൾ ജോർജ് ആലഞ്ചേരിയാണ് അംശവടി കൈമാറിയത്. 39 മെത്രാന്മാർ പങ്കെടുക്കാനെത്തിയിരുന്നു. ഇവർ ബിഷപ്പിനെ അനുമോദിക്കുന്ന ചടങ്ങായിരുന്നു അവസാനം. തുടർന്ന് വൈദികർ പുതിയ മെത്രാനോട് വിധേയത്വം പ്രകടിപ്പിച്ചു. വിശുദ്ധ കുർബാനയോടെ അവസാനിച്ചു. ചടങ്ങിന് സാക്ഷിയായി മാതാവും ചെറുതോണി: നിയുക്ത ബിഷപ്പിെൻറ മെത്രാഭിഷേക ചടങ്ങ് വീക്ഷിക്കാൻ 73കാരിയായ മാതാവ് മേരിയെത്തി. 1970ൽ ഭർത്താവ് വർക്കിയുടെ കൈപിടിച്ച് പാലാ കടപ്ലാമറ്റത്തുനിന്ന് ഹൈറേഞ്ചിലെ പാണ്ടിപ്പാറയിലെത്തുമ്പോൾ മൂത്തമകൻ രാജി മാത്രമാണുണ്ടായിരുന്നത്. പിന്നീടാണ് അജീഷ് എന്ന് വീട്ടിൽ വിളിക്കുന്ന ജോൺ നെല്ലിക്കുന്നേലടക്കം മക്കളുണ്ടായത്. അതിനിടെ, മരിയാപുരത്തേക്ക് താമസം മാറ്റി. മരിയാപുരത്തെ നെല്ലിക്കുന്നേൽ തറവാട്ടുവീട് എപ്പോഴും സജീവമാണ്. ഫാ. മാത്യുവാണ് ബിഷപ്പിെൻറ നേരെ മൂത്തസഹോദരൻ. സി.എസ്.ടി സഭയുടെ പഞ്ചാബ് രാജസ്ഥാൻ േപ്രാവിൻഷ്യാളാണ് ഫാ. മാത്യു. ഇരുവരുടെയും പുത്തൻ കുർബാന ഒറ്റ ദിവസമായിരുന്നു. ഏക സഹോദരി സിസ്റ്റർ ടെസീന വെള്ളയാംകുടി സെൻറ് ജറോംസ് സ്കൂളിൽ അധ്യാപികയും മുളകരമേട് ആരാധന മഠത്തിലെ മദർ സുപ്പീരിയറുമാണ്. മൂത്തസഹോദരൻ രാജി കർഷകനും. കട്ടപ്പനയിൽ താമസിക്കുന്ന ഇളയസഹോദരൻ അനീഷ് ചെറുതോണിയിൽ അഭിഭാഷകനാണ്. മകെൻറ സ്ഥാനാരോഹണം കാണാൻ പിതാവില്ലെന്ന ദുഃഖം മാത്രമാണ് അമ്മക്കുള്ളത്. ജോൺ നെല്ലിക്കുന്നേൽ 1988ലാണ് കോതമംഗലം മൈനർ സെമിനാരിയിൽ വൈദികപഠനം ആരംഭിക്കുന്നത്. വടവാതൂർ സെൻറ് തോമസ് അേപ്പാസ്തലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1988 ഡിസംബർ 31ന് പൗരോഹിത്യ പദവിയിലെത്തി. വിവിധ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായി സേവനമനുഷ്ഠിച്ചശേഷം റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റും സെൻറ് തോമസ് അക്വിനാസ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. ഇടുക്കി രൂപത ചാൻസലർ, രൂപത മതബോധന ഡയറക്ടർ, ഫാമിലി അേപ്പാസ്തലേറ്റ് ഡയറക്ടർ എന്നീ നിലകളിൽ ശുശ്രൂഷ നിർവഹിച്ചു. മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രഫസറായും തത്വശാസ്ത്ര വിഭാഗത്തിൽ ഡീനായും പ്രവർത്തിച്ചിട്ടുണ്ട്. മാത്യു ആനിക്കുഴിക്കാട്ടിലിെൻറ വിശ്രമജീവിതം അരമനയിൽ തന്നെ ചെറുതോണി: സ്ഥാനമൊഴിയുന്ന ബിഷപ് മാത്യു ആനിക്കുഴിക്കാട്ടിലിന് ഇനി വിശ്രമജീവിതം. 15 വർഷമായി ബിഷപ്പായി സേവനം അനുഷ്ഠിച്ച കരിമ്പൻ രൂപത കാര്യാലയത്തിൽ തന്നെയാണ് ഇനിയുള്ള കാലവും ഉണ്ടാവുക. 2003 ജനുവരി 15നായിരുന്നു രൂപത നിലവിൽ വന്നത്. അതേവർഷം മാർച്ച് രണ്ടിന് മാത്യു ആനിക്കുഴിക്കാട്ടിൽ ബിഷപ്പായി ചുമതലയേറ്റു. കോതമംഗലം സെൻറ് ജോസഫ് മൈനർ സെമിനാരി റെക്ടർ പദവിയിൽനിന്നായിരുന്നു സ്ഥാനക്കയറ്റം. പാലാ കടപ്ലാമറ്റത്തുനിന്ന് കുടിയേറ്റകാലത്ത് കുഞ്ചിത്തണ്ണിയിലെത്തിയ ലൂക്കായും ഏലിക്കുട്ടിയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ 10 മക്കളും വൈദികവൃത്തി തെരഞ്ഞെടുത്തു. ബിഷപ്പായിരിക്കെ ആനിക്കുഴിക്കാട്ടിലിെൻറ വാക്കും പ്രവൃത്തിയും ഇടുക്കിയിലും പുറത്തും ഉണ്ടാക്കിയ ഭൂകമ്പങ്ങൾ ചെറുതല്ല. ഇവയെല്ലാം തുറന്നുകാണിക്കുന്ന അഞ്ച് ഭാഗങ്ങളുള്ള പുസ്തകം വരുംതലമുറക്ക് സമർപ്പിച്ചിട്ടാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പട്ടയസമരങ്ങൾ, മുല്ലപ്പെരിയാർ പ്രക്ഷോഭം, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്, കുടിയൊഴിപ്പിക്കലുകൾ, കാർഷിക-ഭൂനിയമങ്ങൾ, തെരഞ്ഞെടുപ്പ് രാഷ്ട്രീയം, ഹൈറേഞ്ച് സംരക്ഷണം തുടങ്ങിയവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഇടുക്കിയുടെ ഭാവിയെക്കുറിച്ച കാതലായ ചിന്തകളും പുസ്തകത്തിലുണ്ട്. മണ്ണും മനുഷ്യനും- ഒരു ദൈവജ്ഞെൻറ ജീവിത ദർശനം എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ ജീവിതത്തിെൻറ നാനാതുറകളിൽെപട്ട 55പേർ മാർ ആനിക്കുഴിക്കാട്ടിലിനെ അനുസ്മരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.