വാഹനാപകടക്കേസിൽ നഷ്​ടപരിഹാരം നൽകിയില്ല; തമിഴ്നാട് ബസ്​ കോടതി പിടിച്ചെടുത്തു

പാലാ: വാഹനാപകടക്കേസിൽ ഇരയുടെ ബന്ധുവിന് വിധിച്ച നഷ്ടപരിഹാരത്തുക കെട്ടിവെക്കാൻ തയാറാകാത്ത തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപറേഷ​െൻറ ബസ് പാലാ എം.എ.സി.ടി കോടതി ഉത്തരവനുസരിച്ച് പിടിച്ചെടുത്തു. ചെന്നൈ- ചങ്ങനാശ്ശേരി സർവിസ് നടത്തുന്ന ടി.എൻ 1- എ.എൻ 0958 സൂപ്പർ ഡീലക്സ് ബസാണ് പൊലീസി​െൻറ സഹായത്തോടെ പിടിച്ചെടുത്തത്. 1996 ജൂലൈ ഏഴിന് തമിഴ്നാട്ടിലെ തേനിയിൽനിന്ന് ചങ്ങനാശ്ശേരിക്ക് വരുകയായിരുന്ന തമിഴ്നാട് സർക്കാറി​െൻറ ബസ് കുട്ടിക്കാനത്തിന് സമീപം പെരുവന്താനത്ത് കൊക്കയിലേക്ക് മറിഞ്ഞ് പത്തോളം പേർ മരിച്ചിരുന്നു. അപകടത്തിൽ മരിച്ച പാറത്തോട് ആൻ വില്ലയിൽ ശോശാമ്മ എബ്രഹാമി​െൻറ (47) ബന്ധുക്കൾക്ക് 3,60,210 രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ഇത് നൽകിയില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ പലിശയുൾപ്പെടെ 10,59,112 രൂപയും അനുബന്ധ ചെലവുകളും കോർപറേഷനിൽനിന്ന് ഈടാക്കാനും ഇതിനായി പാലാ എം.എ.സി.ടി കോടതിയുടെ ഏറ്റവും അടുത്ത ഡിപ്പോയിലെത്തുന്ന തമിഴ്നാട് സർക്കാറി​െൻറ ബസ് പിടിച്ചെടുക്കാനും ഉത്തരവ് നൽകുകയായിരുന്നു. ചങ്ങനാശ്ശേരിയിൽനിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെന്നൈക്ക് പുറപ്പെടുന്നതിനുമുമ്പ് ബസ് ൈഡ്രവർക്കും കണ്ടക്ടർക്കും കോടതിവിധിയുടെ പകർപ്പ് നൽകുകയും ബുക്ക് ചെയ്ത യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്തശേഷം ബസ് പാലായിലെത്തിച്ച് കോടതി വളപ്പിൽ സൂക്ഷിക്കുകയായിരുന്നു. ശോശാമ്മയുടെ ബന്ധുക്കളായ ആശിഷ് എബി എബ്രഹാം, ആൻ എയ്ഞ്ചലിൻ എബ്രഹാം എന്നിവരാണ് കോടതിയെ സമീപിച്ചത്. വാദികൾക്കുവേണ്ടി അഡ്വ. സിബി തകിടിയേൽ, അഡ്വ. രമേശ് ബാബു എന്നിവർ ഹാജരായി. തുക കൈമാറിയില്ലെങ്കിൽ ബസ് ലേലം ചെയ്ത് നഷ്ടം നികത്താൻ നടപടിയാരംഭിക്കും. വിഷയം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനിൽ അറിയിച്ചിട്ടുണ്ടെന്നും ഉടൻ പണം അടച്ച് വീണ്ടെടുക്കുമെന്നാണ് അറിയിപ്പെന്നും ൈഡ്രവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.