ചെറുതോണി: സംയുക്ത േട്രഡ് യൂനിയൻ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സി.െഎ.ടി.യു ഏരിയ സെക്രട്ടറി കെ.എ. അലി ഉദ്ഘാടനം ചെയ്തു. സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നതടക്കം കേന്ദ്രസർക്കാറിെൻറ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെയായിരുന്നു പ്രകടനം. എ.െഎ.ടി.യു.സി നേതാവ് സിജി ചാക്കോ അധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി എ.പി. ഉസ്മാൻ, പി.എസ്. സുരേഷ്, കെ.എം. ജലാലുദ്ദീൻ, സവാദ്, ശിവൻ, കെ.എച്ച്. റഹീം, സാബു, ഇ.പി. നാസർ, േപ്രമകുമാരിയമ്മ, കെ.പി.എം. ബഷീർ എന്നിവർ സംസാരിച്ചു. കല്ലാർകുട്ടിയിൽ ഹൈഡൽ ടൂറിസം പ്രഖ്യാപനത്തിൽ ഒതുങ്ങി അടിമാലി: കല്ലാർകുട്ടി അണക്കെട്ടിൽ ഹൈഡൽ ടൂറിസം പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി. ഡാമിൽ വിനോദസഞ്ചാരികൾക്കായി ബോട്ടിങ് ആരംഭിക്കുമെന്ന പ്രഖ്യാപനം നാട്ടുകാരിൽ പ്രതീക്ഷ ഉണർത്തിയിരുന്നു. പ്രദേശത്തിെൻറ വികസനം വേഗത്തിലാകുമെന്നായിരുന്നു പ്രതീക്ഷ. അടിമാലി-കുമളി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന അണക്കെട്ടിൽ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചാൽ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടെ മാറുമെന്നാണ് പ്രതീക്ഷിച്ചത്. ജില്ലയിൽ ടൂറിസം മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം കണ്ടെത്തുന്നത് ഹൈഡൽ ടൂറിസം വഴിയാണ്. ഇത് കണ്ടറിഞ്ഞാണ് വൈദ്യുതി വകുപ്പിെൻറ അണക്കെട്ടുകളിൽ ബോട്ടിങ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കൽ, കുണ്ടള എന്നിവിടങ്ങളിലാണ് ഹൈഡൽ ടൂറിസം പദ്ധതിയുടെ നേതൃത്വത്തിൽ ബോട്ടിങ് നടത്തുന്നത്. കുണ്ടളയിലും ആനയിറങ്കലിലും കയാക്കിങ്ങും കൊട്ടവഞ്ചിയുമടക്കം സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെയെല്ലാം നല്ല വരുമാനമാണ് ലഭിക്കുന്നത്. പ്രദേശത്തിെൻറ വികസനത്തിനും ഇത് വഴിയൊരുക്കുന്നു. അടിമാലി: ക്ലീൻ ദേവിയാർ പദ്ധതി ശക്തമാക്കുന്നതിെൻറ ഭാഗമായി പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും പഞ്ചായത്ത് നീക്കം തുടങ്ങി. പുഴ ശുദ്ധീകരണ പദ്ധതിക്ക് പഞ്ചായത്ത് മുൻകൈയെടുത്തിട്ടും പുഴയോരത്ത് വസിക്കുന്ന ആളുകളിൽ ചിലർ ഇതിനോട് മുഖംതിരിക്കുന്നതായി വ്യക്തമായതോടെയാണ് ശക്തമായ നടപടി പഞ്ചായത്ത് സ്വീകരിക്കാനൊരുങ്ങുന്നത്. കുരങ്ങാട്ടിമലയിൽനിന്ന് ഉദ്ഭവിച്ച് അടിമാലി പട്ടണത്തിെൻറ മധ്യഭാഗത്തുകൂടി ഒഴുകി കാംകോ ജങ്ഷൻ, ചാറ്റുപാറ, മച്ചിപ്ലാവ്, ദേവിയാർ വഴി വാളറയിലെത്തി പിന്നീട് പെരിയാറിെൻറ ഭാഗമായി തീരുന്ന ദേവിയാർ പുഴ സംരക്ഷിക്കാൻ ഒരുവർഷം നടപടി തുടങ്ങിയിരുന്നു. പുഴയുടെ തീരത്തെ വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും തോടുകളിലേക്ക് സ്ഥാപിച്ചിട്ടുള്ള അഴുക്കുചാലുകൾ പുഴ സംരക്ഷണത്തിന് തിരിച്ചടിയായിരിക്കുകയാണ്. വേനൽ കടുത്തതോടെ പുഴയിലെ വെള്ളത്തിന് നിറവ്യത്യാസം സംഭവിച്ചതായി പ്രദേശവാസികൾ പറയുന്നു. പുഴയിലേക്ക് ഒഴുക്കിവിടുന്ന മാലിന്യമാണ് ഇതിന് കാരണം. പുഴ മലിനമായതോടെ ഇതിനോട് ചേർന്നുള്ള കിണറുകളിലെ വെള്ളത്തിലും ചില വ്യത്യാസങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയതായി നാട്ടുകാർ പറയുന്നു. ശുചീകരണ പദ്ധതിയുടെ ഭാഗമായി വീതികൂട്ടിയ ഭാഗങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നു. ഖരമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കുന്ന പദ്ധതിക്ക് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചിട്ടും പ്രദേശവാസികളിൽ ചിലർ മാലിന്യം തള്ളുന്നത് തുടരുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.