കോട്ടയം: . വിദേശ-ആഭ്യന്തര സഞ്ചാരികളുടെ കണക്കിൽ കഴിഞ്ഞവർഷം ആലപ്പുഴയിൽ എത്തിയതിെനക്കാൾ 35,137 സഞ്ചാരികൾ അധികമായി കോട്ടയത്ത് വന്നു. അതേസമയം, വിദേശസഞ്ചാരികൾ കൂടുതൽ എത്തിയത് ആലപ്പുഴയിലാണ്. കഴിഞ്ഞവർഷം ജില്ലയിൽ എത്തിയത് 4,68,593 ആഭ്യന്തര സഞ്ചാരികളും 32,350 വിദേശ സഞ്ചാരികളുമാണ്. മുൻവർഷത്തെ അപേക്ഷിച്ച് വിദേശസഞ്ചാരികളുടെ എണ്ണം കുറഞ്ഞെങ്കിലും ആഭ്യന്തര സഞ്ചാരികൾ ഏറെ എത്തിയതാണ് ജില്ലക്ക് നേട്ടമായത്. വിദേശ സഞ്ചാരികളെപോലെ ആഭ്യന്തര സഞ്ചാരികളും കുമരകത്തേക്കാണ് കൂടുതലായി എത്തിയത്. സംസ്ഥാനത്തെ മൊത്തം കണക്കെടുത്താൽ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ കോട്ടയത്തിന് നാലാം സ്ഥാനമാണെന്ന് വിനോദസഞ്ചാര വകുപ്പിെൻറ കണക്കുകൾ പറയുന്നു. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളാണ് കോട്ടയത്തിനുമുന്നിൽ. കുമരകത്ത് വിജയകരമായി നടപ്പാക്കിയ ഉത്തരവാദ ടൂറിസമാണ് ജില്ലയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിച്ചത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യാസമായി ഇടത്തോടുകളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൂടുതലായി സഞ്ചാരികൾ എത്തുന്നു. വേമ്പനാട്ടുകായലിെനക്കാൾ സഞ്ചാരികൾക്ക് പ്രിയം ചെറുവള്ളങ്ങളിൽ ഇടത്തോടുകളിലൂടെയുള്ള യാത്രയാണെന്ന് അധികൃതർ പറയുന്നു. ഗ്രാമീണ അന്തരീക്ഷം അനുഭവിക്കാനും പരമ്പരാഗത തൊഴിലുകൾ പരിചയപ്പെടാനും സഞ്ചാരികൾ ഏറെ താൽപര്യം കാട്ടുന്നുണ്ട്. കുമരകത്തെ റിസോർട്ടുകളും ഇത്തരം പ്രത്യേക പാക്കേജുകൾ ഇപ്പോൾ നടപ്പാക്കുന്നു. നോട്ട് നിരോധനത്തിനുശേഷം തകർച്ച നേരിട്ട ജില്ലയിലെ വിനോദസഞ്ചാര രംഗെത്ത കരകയറ്റിയതിൽ മുഖ്യപങ്കുവഹിച്ചത് ഉത്തരവാദ ടൂറിസമാണ്. കുമരകം കേന്ദ്രീകരിച്ച് പദ്ധതി വ്യാപിപ്പിച്ചപ്പോൾ ചെറുകിട ഉൽപന്നങ്ങളുെടയും പരമ്പരാഗത കരകൗശലവസ്തുക്കളുടെയും വിപണനം വഴി തൊഴിലവസരങ്ങളും വരുമാനവും വർധിച്ചു. ടൂറിസം വ്യവസായത്തിൽ വിവിധ സ്ഥാപനങ്ങളുടെ ഉടമകൾ തന്നെയായി തദ്ദേശവാസികളെ മാറ്റി. കുമരകം രാജ്യത്തെ പ്രധാന പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതും കുമരകത്തിെൻറ മേഖലക്ക് ഉണർവുപകരും. പത്തുവർഷത്തെ ഉത്തരവാദ ടൂറിസം പ്രവർത്തനങ്ങൾ കുമരകത്തുണ്ടാക്കിയ മാറ്റമാണ് ലോക ടൂറിസത്തിലെ ഏറ്റവും വലിയ അവാർഡായ ഡബ്ല്യു.ടി.എം അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട 12 പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കുമരകത്തെ മാറ്റിയത്. കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം പദ്ധതിക്കുള്ള അവാർഡും കുമരകം ഉത്തരവാദ ടൂറിസം പദ്ധതിക്ക് കിട്ടിയിരുന്നു. അവധിക്ക് തുടക്കമായതോടെ കുമരകത്തേക്ക് വൻതോതിൽ വിവിധ ജില്ലകളിൽനിന്നുള്ള സഞ്ചാരികൾ എത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.