ചിറ്റാർ: ബി.എം.എസ് ഒഴികെ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്ക് കിഴക്കൻ മേഖലയിൽ ജനജീവിതത്തെ കാര്യമായി ബാധിച്ചു. പണിമുടക്കുമൂലം സർക്കാർ ഒാഫിസുകളൊന്നും പ്രവർത്തിച്ചില്ല. മിക്ക പ്രദേശങ്ങളും ഹർത്താലിെൻറ പ്രതീതിയായിരുന്നു. വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചിറ്റാർ, വയ്യാറ്റുപുഴ, സീതത്തോട്, ആങ്ങമൂഴി പ്രദേശങ്ങളിൽ വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഒാഫിസുകളും ബാങ്കുകളും തുറന്നുപ്രവർത്തിച്ചില്ല. സി.ഐ.ടി.യുവിെൻറയും സംയുക്ത ട്രേഡ് യൂനിയെൻറയും നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, വയ്യാറ്റുപുഴ പ്രദേശങ്ങളിൽ പ്രകടനവും യോഗവും നടത്തി. റാന്നി: റാന്നിയിൽ സമരം സമാധാനപരമായിരുന്നു. സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. താലൂക്ക് ഒാഫിസ് പ്രവർത്തിച്ചെങ്കിലും ഹാജർനില കുറവായിരുന്നു. തുറന്ന സർക്കാർ ഒാഫിസുകൾ നേരേത്ത അടച്ചു. ടൗണിലെ ഹോട്ടലുകളൊന്നും തുറന്നുപ്രവർത്തിച്ചില്ല. വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രധാന ടൗണുകളിലെല്ലാം പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സംയുക്ത സമരസമിതി നേതൃത്വത്തിൽ റാന്നിയിൽ നടത്തിയ പ്രകടനവും യോഗവും എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം.വി. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. എ.ജി. ആനനൻ പിള്ള അധ്യക്ഷതവഹിച്ചു. കെ.കെ. സുരേന്ദ്രൻ, പി.സി. തോമസ്, നിസാം കുട്ടി, ബാബുരാജ് എന്നിവർ സംസാരിച്ചു. ഇന്ത്യ സ്കില്‍സ് കേരള 2018: ജില്ല മത്സരങ്ങള്‍ ഇന്ന് തുടങ്ങും പത്തനംതിട്ട: യുവജനങ്ങളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കി തൊഴില്‍ വകുപ്പിനുകീഴിയെ വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയിസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ സ്കില്‍സ് കേരള-2018 െൻറ ത്രിദിന ജില്ലതല മത്സരങ്ങള്‍ ചൊവ്വാഴ്ച തുടങ്ങും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂര്‍, ചെന്നീര്‍ക്കര, ചെങ്ങന്നൂര്‍ (വനിത) എന്നിവിടങ്ങളിലെ ഐ.ടി.ഐകളാണ് മത്സരകേന്ദ്രങ്ങള്‍. അതത് ജില്ലകളില്‍ ജില്ലതല ഉദ്ഘാടനവും നടക്കും. ചെന്നീര്‍ക്കര ഐ.ടി.ഐയില്‍ ചെന്നീര്‍ക്കര ഗ്രാമ പഞ്ചയാത്ത് പ്രസിഡൻറ് കല അജിത് ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ റെസ്റ്റാറൻറ് സർവിസ് നൈപുണ്യ മത്സരം കൊല്ലം ബി.ടി.സി യിലാണ് നടക്കുക. മത്സരാര്‍ഥികള്‍ ഹാള്‍ ടിക്കറ്റുമായി അതത് സെൻററുകളിലെത്തണം. സംശയങ്ങള്‍ക്ക് indiaskillskerala2018@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 04712735949, 04712735856,8547878783, 9633061773. സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുമാണ് സമ്മാനം. പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.