മാർ ജോൺ നെല്ലിക്കുന്നേലി​െൻറ ​െമത്രാഭിഷേകത്തിന്​ ഒരുക്കം പുർത്തിയായി

ചെറുതോണി: ഇടുക്കി രൂപതയിലെ ദ്വിതീയ മെത്രാൻ ജോൺ നെല്ലിക്കുന്നേലി​െൻറ മെത്രാഭിഷേകത്തിനും ബിഷപ് മാത്യു ആനിക്കുഴിക്കാട്ടിലി​െൻറ യാത്രയയപ്പ് സമ്മേളനത്തിനും ഒരുക്കം പൂർത്തിയായതായി ജനറൽ കൺവീനർ ജോസ് പ്ലാച്ചിക്കൽ അറിയിച്ചു. അഞ്ചിന് രണ്ടുമണിക്ക് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിലാണ് മെത്രാഭിഷേക കർമങ്ങൾ നടക്കുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 20 കമ്മറ്റികൾ രണ്ടുമാസമായി പ്രവർത്തിക്കുന്നു. തിരുക്കർമങ്ങൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. നിലവിലെ ഇടുക്കി രൂപത മെത്രാൻ മാത്യു ആനിക്കുഴിക്കാട്ടിൽ, കോതമംഗലം രൂപത മെത്രാൻ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവർ സഹകാർമികത്വം വഹിക്കും. തിരുവനന്തപുരം ആർച്ച് ബിഷപ്പും കെ.സി.ബി.സി പ്രസിഡൻറുമായ സൂസപാക്യം വചനസന്ദേശം നൽകും. മുപ്പതോളം മെത്രാന്മാരും മുന്നൂറോളം വൈദികരും പങ്കെടുക്കും. തുടർന്ന് മാത്യു ആനിക്കുഴിക്കാട്ടിലി​െൻറ യാത്രയയപ്പ് സമ്മേളനവും ചുമതലയേൽക്കുന്ന ജോൺ നെല്ലിക്കുന്നേലിന് അനുമോദന സമ്മേളനവും സംയുക്തമായി നടക്കും. കോതമംലം രൂപത മുൻ ബിഷപ് ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷതവഹിക്കും. തിരുവല്ല അതിരൂപത ആർച്ച് ബിഷപ് തോമസ് കൂറിലോസ്മാർ മാത്യു ആനിക്കുഴിക്കാട്ടിലി​െൻറ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ഇടയ​െൻറ പാദമുദ്രകൾ എന്ന സ്മരണികയുടെ പ്രകാശന നടത്തും. മന്ത്രി എം.എം. മണി, ജോയിസ് ജോർജ് എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റ്യൻ, മുൻ എം.പി. ഫ്രാൻസിസ് ജോർജ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് എന്നിവർ സംബന്ധിക്കും. മെത്രാഭിഷേകത്തിന് വിവിധ ഇടവകകളിൽനിന്ന് വിശ്വാസികൾക്ക് എത്താൻ വിപുല ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മുതൽ അഞ്ചുവരെ പള്ളിക്കവലയിൽനിന്ന് വൺവേ സംവിധാനം ഏർപ്പെടുത്തും. പതിനായിരത്തോളം ആളുകൾക്ക് ഇരുന്ന് പരിപാടികളിൽ പങ്കെടുക്കാവുന്ന പന്തലുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു റോഡുമില്ല തകരാതെ; ഒറ്റപ്പെട്ട് മാങ്കുളം മാങ്കുളം: പഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കല്ലാര്‍ -മാങ്കുളം, വിരിഞ്ഞപാറ-വിരിപാറ റോഡ് തുടങ്ങി പ്രധാനപ്പെട്ടതും അല്ലാത്തതുമായ ഭൂരിഭാഗം റോഡുകളും തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. കല്ലാറില്‍നിന്ന് 16കിലോമീറ്റര്‍ റോഡാണ് മാങ്കുളത്തേക്ക്. രണ്ടുവര്‍ഷം മുമ്പാണ് റോഡി​െൻറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അപാകത മൂലം റോഡ് വേഗം തകര്‍ന്നു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നു. ഇതോടെ വേഗം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും വികസനം അനിശ്ചിതാവസ്ഥയിൽ തന്നെ. ഇതിനെതിരെ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. ഗ്രാമീണ മേഖലയിലേക്കുള്ള വിരിഞ്ഞപാറ റോഡ് നടപ്പാത മാത്രമായി 300 മീറ്ററോളം വാഹനങ്ങള്‍ വരാന്‍ കഴിയാതെ കിടക്കുന്നു. കുത്തനെയുള്ള കയറ്റം പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രയാസമേറിയതാണ്. നിരവധി വീട്ടുകാരും ഭൂവുടമകളും ഈ ദുരിതം അനുഭവിക്കണം. പെട്ടെന്ന് ഒരാളെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ കസേരയിലോ മറ്റോ ഇരുത്തി ചുമന്നുവേണം ടാറിങ് റോഡിലേക്കെത്തിക്കാന്‍. 50ാം മൈല്‍ റോഡി​െൻറ അവസ്ഥയും പരിതാപകരമാണ്. ചെങ്കുത്തായ സ്ഥലമായതുകാരണം യാത്ര പ്രയാസം. മാങ്കുളം പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും സഞ്ചാരയോഗ്യമായ റോഡുകള്‍ കുറവാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ റോഡ് പ്രശ്‌നം പരിഹരിക്കാമെന്ന വാഗ്ദാനം ചില രാഷ്ട്രീയപാര്‍ട്ടിക്കാര്‍ നല്‍കിയിരുന്നു. നടപടി ഉണ്ടായില്ലെന്ന് തദ്ദേശവാസികള്‍ പരാതിപ്പെട്ടു. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പീച്ചാടില്‍നിന്ന് കുരങ്ങാട്ടി വഴിയുള്ള റോഡും സഞ്ചാരയോഗ്യമല്ല. നാദോപാസനയില്‍ അവധിക്കാല സംഗീത നൃത്തപരിശീലന ക്ലാസ് തൊടുപുഴ: സംഗീതരംഗത്ത്‌ 31വര്‍ഷം പൂര്‍ത്തിയാക്കിയ നാദോപാസനയില്‍ കുട്ടികള്‍ക്കായി ശാസ്‌ത്രീയ സംഗീതം, പിയാനോ, ഓര്‍ഗന്‍, വയലിന്‍, ഗിറ്റാര്‍, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, തബല എന്നിവയില്‍ ഏപ്രില്‍ ഒമ്പതുമുതല്‍ അവധിക്കാല ക്ലാസുകള്‍ ആരംഭിക്കുമെന്ന്‌ ഡയറക്‌ടര്‍ ഫാ. കുര്യന്‍ പുത്തന്‍പുരക്കല്‍, സെക്രട്ടറി സണ്ണി വെമ്പിള്ളി എന്നിവര്‍ അറിയിച്ചു. ലണ്ടന്‍ റോയല്‍ സ്‌കൂള്‍ ഓഫ്‌ മ്യൂസിക്കി​െൻറ സിലബസ്‌ പ്രകാരം ഉപകരണസംഗീതത്തില്‍ ഗ്രേഡ്‌ നേടുന്നതിനുള്ള പ്രത്യേക പരിശീലനവും നല്‍കിവരുന്നു. അഡ്‌മിഷന്‍ ഏപ്രില്‍ രണ്ടിന്‌ ആരംഭിക്കും. ഫോണ്‍: 225522, 9645030212.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.