തേക്കടി യാത്രക്ക്​ ഇനി വനം വകുപ്പി​െൻറ അഞ്ച്​ ബസുകൾ കൂടി

കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലൂടെയുള്ള യാത്രപ്രശ്നങ്ങൾക്ക് പരിഹാരമായി അഞ്ച് പുതിയ ബസുകൾ കൂടി വനം വകുപ്പ് തേക്കടിയിൽ എത്തിച്ചു. വനമേഖലയിലെ വാഹന പാർക്കിങ് പുറത്ത് ആനവാച്ചാലിലേക്ക് മാറ്റിയിരുന്നു. ഇവിടെ പാർക്ക് ചെയ്യുന്ന സ്വകാര്യ-ടാക്സി വാഹനങ്ങളിൽനിന്ന് വിനോദസഞ്ചാരികളെ വനം വകുപ്പി​െൻറ വാഹനത്തിലാണ് ബോട്ട് ലാൻഡിങ്ങിൽ എത്തിക്കുന്നത്. ഇതിന് നിലവിൽ 40 പേർക്ക് യാത്രചെയ്യാവുന്ന മൂന്ന് ബസുകളും 28ഉം 36ഉം പേർക്ക് യാത്രചെയ്യാവുന്ന രണ്ട് വാനുമാണ് വനം വകുപ്പ് ഓടിക്കുന്നത്. തേക്കടിയിലേക്കും തിരിച്ചും യാത്രചെയ്യാൻ 20 രൂപയാണ് നിരക്ക്. വാഹനവുമായി വരുന്നവർ, പാർക്കിങ് ഫീയും പുറെമ നൽകണം. വിനോദസഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടത്തിൽ സ്വകാര്യ വാഹനങ്ങൾ വാടകക്കെടുത്താണ് സഞ്ചാരികൾക്കായി സർവിസ് നടത്തിയിരുന്നത്. ഇത് പലപ്പോഴും പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പരിഹാരമായി കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാറാണ് പുതിയ അഞ്ച് വാഹനങ്ങൾ കൂടി വാങ്ങാൻ നടപടി സ്വീകരിച്ചത്. 35 പേർക്ക് വീതം യാത്രചെയ്യാവുന്ന ബസുകൾ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ ഓടിത്തുടങ്ങും. ഒരു കോടിയോളം െചലവഴിച്ചാണ് വാഹനങ്ങൾ വാങ്ങിയത്. പുതിയ വാഹനങ്ങൾ ഓടിത്തുടങ്ങുന്നതോടെ ഇപ്പോഴുള്ള യാത്രസൗകര്യം ഇരട്ടിയാകുന്നത് സഞ്ചാരികൾക്ക് ആശ്വാസമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.