കർഷക പെൻഷൻ അട്ടിമറിക്കുന്നു -ഇൻഫാം കോട്ടയം: കർഷക പെൻഷൻ കാലങ്ങളായി നൽകാതെ സർക്കാർ അട്ടിമറിക്കുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. കൃഷിവകുപ്പും ധനവകുപ്പും തമ്മിലെ ശീതസമരമാണ് കാരണം. ആറുപതിറ്റാണ്ട് കർഷകനായി അവസാനനാളുകളിൽ 1000 രൂപ പെൻഷൻ അനുവദിച്ചതുപോലും തടഞ്ഞുവെച്ച സംസ്ഥാന സർക്കാറിെൻറ നടപടി പ്രതിഷേധാർഹമാണ്. കഴിഞ്ഞ ആഗസ്റ്റിനുശേഷം കർഷക പെൻഷൻ വിതരണം ചെയ്തിട്ടില്ല. രണ്ടു ഹെക്ടറോ അതിൽ താഴെയോ ഭൂമിയുള്ള 60 വയസ്സ് പൂർത്തിയായ ചെറുകിട-നാമമാത്ര കർഷകർക്കുള്ള പെൻഷൻ 1000 രൂപയിൽനിന്ന് 1100 ആയി ജനുവരിയിൽ വർധിപ്പിച്ചപ്പോൾ നിലവിലെ പെൻഷൻ പോലും ലഭിക്കാതെയായി. പെൻഷൻ അടിയന്തരമായി നൽകിയില്ലെങ്കിൽ സർക്കാറിെൻറ രണ്ടാം വാർഷികത്തിൽ കർഷകരുടെ പട്ടിണിസമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.