മൂന്നാര്‍: കാനഡയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിക്ക് നാടിെൻറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ശനിയാഴ്ച പുലര്‍ച്ച മൂന്നിനാണ് മനയത്ത് വീട്ടില്‍ ഡാനി ജോസഫിെൻറ (20) മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ബന്ധുക്കള്‍ ഏറ്റുവാങ്ങി രാവിലെ എേട്ടാടെ വീട്ടിലെത്തിച്ചു. ഉച്ചക്ക് രണ്ടുവരെ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ചിത്തിരപുരം പള്ളി െസമിത്തേരിയില്‍ സംസ്‌കരിച്ചു. മൂന്നാറിലെ വ്യാപാരി സംഘടന നേതാക്കൾ, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാനഡയില്‍ കുളിനറി മാനേജ്മെൻറ് പഠിക്കാന്‍പോയ ഡാനിയെ ഫെബ്രുവരി എട്ടിന് കാണാതാവുകയും മാര്‍ച്ച് 19ന് മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്തെ നൂറടി താഴ്ചയുള്ള കൊക്കയിലെ മഞ്ഞുപാളികള്‍ക്കിടയില്‍നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.