സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച: പാർലമെൻററികാര്യ സമിതി അന്വേഷിക്കണം -ജോസ് കെ. മാണി കോട്ടയം: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച പാർലമെൻററികാര്യ സമിതി അന്വേഷിക്കണമെന്ന് കേന്ദ്രമാനവ വിഭവശേഷി വികസനമന്ത്രാലയ കമ്മിറ്റി അംഗമായ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. രാജ്യവ്യാപക റാക്കറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പിന്നിൽ പ്രവർത്തിെച്ചന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സി.ബി.എസ്.ഇ ചെയർപേഴ്സണെയും പരീക്ഷ കൺേട്രാളറെയും പാർലമെൻററികാര്യ സമിതി വിളിച്ചുവരുത്തണം. നിലവിൽ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് അന്വേഷിക്കുന്നത് ഡൽഹി ൈക്രംബ്രാഞ്ചിെൻറ പ്രത്യേക സംഘമാണ്. ഡൽഹി, ഹരിയാന, ഝാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ 35,000 രൂപക്കുവരെ ചോദ്യപേപ്പറുകൾ വിറ്റഴിച്ചതായ വാർത്ത ഞെട്ടിപ്പിക്കുന്നു. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും കടുത്ത മാനസിക പീഡനത്തിനും കാരണമായി. ഉത്തരവാദികളായ മുഴുവൻ പേരെയും കണ്ടെത്താനും സി.ബി.എസ്.ഇ ഉൾെപ്പടെ സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് പരിഷ്കരണങ്ങൾ മുന്നോട്ടുവെക്കാനും പാർലമെൻററികാര്യ സമിതിയുടെ അന്വേഷണം അനിവാര്യമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.