തൊടുപുഴ: സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്ക് മർദനമേറ്റ സംഭവത്തിൽ എസ്.എഫ്.െഎ ജില്ല സെക്രട്ടറിയടക്കം ഒമ്പത് പേർക്കെതിരെ കേസ്. പൊലീസ് സ്റ്റേഷന് മുന്നിൽ ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. മർദനമേറ്റില്ലെന്ന് നിലപാടെടുത്ത പൊലീസ് പിന്നീട് ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ച ശേഷമാണ് കേസെടുത്തത്. സിവിൽ പൊലീസ് ഓഫിസർ എം.ജി. ജോസഫ് വീണുകിടക്കുന്നതടക്കം ദൃശ്യങ്ങളാണ് പുറത്തുവന്നത്. തള്ളിവീഴ്ത്തുന്നതും കാണാം. സംഭവസ്ഥലത്ത് മൂന്ന് പൊലീസ് ഉേദ്യാഗസ്ഥരാണുണ്ടായിരുന്നത്. മൂവരുടെയും മൊഴിയിലാണ് കേസെടുത്തിട്ടുള്ളത്. എസ്.എഫ്.ഐ ജില്ല സെക്രട്ടറി എം.എസ്. ശരത്, തൊടുപുഴ ഏരിയ പ്രസിഡൻറ് അമൽകൃഷ്ണ, ബാദുഷ, അലൻ, ആൽബിൻ ജോയി, പദ്മകുമാർ, ജിതിൻ ബോസ്, ഷാൽവിൻ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയുമാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. ബുധനാഴ്ച രാത്രി തൊടുപുഴ പൊലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. കഴിഞ്ഞ ദിവസം നഗരത്തിന് സമീപത്തെ വിവിധ കോളജുകളിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബുധനാഴ്ച അേഞ്ചാടെ കോതായിക്കുന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിലുണ്ടായ സംഘർഷത്തിൽ പുറപ്പുഴ, -മുട്ടം പോളിടെക്‌നിക് കോളജിലെ വിദ്യാർഥികളെ ഒരുകൂട്ടം പേർ വെളുത്ത പൊടിയെറിഞ്ഞ് ആക്രമിച്ചുവെന്നറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അഞ്ചുപേരെ പിടികൂടി. വൈകീട്ട് 6.30ഒാടെ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്‌റ്റേഷനിലെത്തി ഇവർക്കെതിരെ പരാതിയും നൽകി. തുടർന്ന് രാത്രി 8.30ഒാടെ എസ്.എഫ്.ഐ പ്രവർത്തകരും അറസ്റ്റിലായവരുടെ കൂട്ടാളികളും തമ്മിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. തടയാനെത്തിയ പൊലീസുകാരുമായിട്ടും ഉന്തും തള്ളുമുണ്ടായി. അതിനിടെ പൊലീസുകാരെൻറ നെഞ്ചിൽ ശക്തമായി പിടിച്ചു തള്ളി. അതുവഴി വന്ന ബൈക്കിന് മുന്നിലേക്കാണ് പൊലീസുകാരൻ വീണത്. സംഭവം നടന്നയുടൻ കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തില്ല. നഗരസഭ സ്ഥാപിച്ച സി.സി ടി.വിയിൽ പതിഞ്ഞ മർദനദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ഡി.ജി.പിയുടെ ഒാഫിസ് വിശദീകരണം തേടിയിട്ടുണ്ട്. ഫോേട്ടാ ക്യാപ്ഷൻ TDG3 മർദനമേറ്റ് വീണുകിടക്കുന്ന പൊലീസുകാരൻ (സി.സി ടി.വി ദൃശ്യം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.