ഹരിത കോടതി ഉത്തരവ്​ ലംഘിച്ച്​ പെരിയാർ കടുവ സ​േങ്കതത്തിൽ തമിഴ്​നാടി​െൻറ നിർമാണം

കുമളി: പെരിയാർ കടുവ സേങ്കതത്തിനുള്ളിൽ നിർമാണ ജോലികൾക്ക് വിലക്ക് നിലനിൽക്കെ അറ്റകുറ്റപ്പണികളെന്ന പേരിൽ തേക്കടിയിൽ തമിഴ്നാട് ആരംഭിച്ച നിർമാണ ജോലികൾ വനപാലകർ ഇടപെട്ട് തടഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തേക്കടിയിലെ തമിഴ്നാട് വക ഇൻസ്പെക്ഷൻ ബംഗ്ലാവിന് സമീപത്താണ് വൻ നിർമാണ പ്രവർത്തനത്തിന് തുടക്കമിട്ടത്. ഇവിടുണ്ടായിരുന്ന പഴയ രണ്ട് ക്വാർേട്ടഴ്സ് കെട്ടിടങ്ങൾ ഇടിച്ചുനിരത്തി പുതിയ ഡോർമിറ്ററി നിർമിക്കുകയായിരുന്നു തമിഴ്നാടി​െൻറ ലക്ഷ്യം. പെരിയാർ കടുവ സേങ്കതത്തിനുള്ളിലുണ്ടായിരുന്ന വാഹന പാർക്കിങ് പുറത്തുള്ള ആനവാച്ചാൽ പ്രദേശത്തേക്ക് നീക്കിയിരുന്നു. ആനവാച്ചാൽ പ്രദേശം മുല്ലപ്പെരിയാർ പാട്ടഭൂമിയാണെന്ന് അവകാശപ്പെട്ട് ഇവിടെ നടക്കാനിരുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ തമിഴ്നാടാണ് ചെന്നൈ ഹരിത കോടതിയെ സമീപിച്ചത്. തമിഴ്നാടി​െൻറ ഹരജിയിൽ പെരിയാർ കടുവ സേങ്കതത്തിനുള്ളിലെ മുഴുവൻ നിർമാണ ജോലികളും കോടതി തടഞ്ഞു. ഇൗ വിലക്ക് നിലനിൽക്കെയാണ് 'അറ്റകുറ്റപ്പണി' പേരിൽ തമിഴ്നാടുതന്നെ വൻകിട നിർമാണ ജോലികളുമായി രംഗത്തെത്തിയത്. തേക്കടിയിൽ ഇപ്പോഴുള്ള തമിഴ്നാട് െഎ.ബിയിലെ മുറികൾ വിനോദസഞ്ചാരികൾക്ക് നൽകിവരുന്നത് പതിവാണ്. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികൾക്ക് വൻ തുകക്കാണ് മുറികൾ വാടകക്ക് നൽകുന്നത്. ഇൗ സൗകര്യം കൂടുതൽ വിപുലപ്പെടുത്തി. തേക്കടിയിലെ വിനോദസഞ്ചാര സാധ്യതകൾ വഴി വരുമാനമാണ് പുതിയ ഡോർമിറ്ററി നിർമാണം ലക്ഷ്യമിടുന്നതെന്നാണ് സൂചന. നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്താനെന്ന പേരിൽ വനപാലകരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തമിഴ്നാട് നീക്കം. എന്നാൽ, വനമേഖലക്കുള്ളിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള മണ്ണെടുപ്പ് ജോലികൾ പുരോഗമിച്ചതോടെ ഉന്നത വനപാലകർ ഇടപെട്ട് നിർമാണ ജോലികൾ തടയുകയായിരുന്നു. ഫോേട്ടാ ക്യാപ്ഷൻ TDG1 തേക്കടിയിൽ തമിഴ്നാടി​െൻറ പഴയ കെട്ടിടങ്ങൾ പുതിയത് നിർമിക്കാനായി പൊളിച്ച നിലയിൽ TDG2 തേക്കടി വനമേഖലക്കുള്ളിൽ പുതിയ കെട്ടിട നിർമാണത്തിനായി തമിഴ്നാട് അധികൃതർ മണ്ണ് നീക്കിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.