ഇലന്തൂർ മാർത്തോമ പഴയപള്ളി ദ്വിശതാബ്​ദി സമാപനം 24ന്​

പത്തനംതിട്ട: 1817ൽ സ്ഥാപിതമായ ഇലന്തൂർ മാർത്തോമ പഴയപള്ളി ദ്വിശതാബ്ദി ആഘോഷം ഇൗമാസം 24ന് സമാപിക്കും. 21 മുതൽ പഞ്ചായത്ത് മൈതാനിയിൽ സമാപന സമ്മേളന ചടങ്ങുകൾ ആരംഭിക്കുമെന്ന് സംഘാടകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദ്വിശതാബ്ദിയോട് അനുബന്ധിച്ച് ഒരു കോടിയുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തി. 100 പേർക്ക് ഡയാലിസിസിന് സഹായം നൽകി. 13 നിർധന യുവതികൾക്ക് വിവാഹ സഹായം, 20 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, ആവണിപ്പാറ ആദിവാസി കോളനിയിൽ ഒാണക്കിറ്റ് വിതരണം തുടങ്ങിയവ ഇതിൽപെടുന്നു. പള്ളിക്കായി 55 സ​െൻറ് സ്ഥലം വാങ്ങി. ഇലന്തൂർ ജങ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാനും ഫണ്ട് നീക്കിവെച്ചു. 21 മുതൽ 23വരെ വൈകീട്ട് ആറിന് കരിസ്മാറ്റിക് കൺെവൻഷൻ നടക്കും. ഫാ. ഒ. തോമസ്, ഫാ. ഡേവിഡ് ചിറമേൽ, േപ്രംജിത്കുമാർ എന്നിവർ വിവിധ ദിവസങ്ങളിൽ സംസാരിക്കും. 24ന് രാവിലെ 11ന് സമാപന സമ്മേളനത്തിൽ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിക്കും. ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എം.എൽ.എ സ്മരണിക പ്രകാശനം ചെയ്യും. വീണ ജോർജ് എം.എൽ.എ വിദ്യാഭ്യാസ സഹായം വിതരണം ചെയ്യും. ഇടവക വികാരി മാത്യു ഡേവിഡ്, ജനറൽ കൺവീനർ മാത്യു ജോർജ്, എം.സി. സാമുവൽ, ജിജി ഒാലികയ്ക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. പത്തനംതിട്ടയിൽ നോക്കുകൂലി തർക്കം ഉണ്ടായില്ലെന്ന് തൊഴിലാളികൾ പത്തനംതിട്ട: ടൗണിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായെങ്കിലും നോക്കുകൂലി പ്രശ്നം ഉണ്ടായില്ലെന്ന് വിവിധ ചുമട്ടുതൊഴിലാളി യൂനിയൻ ഭാരവാഹികളും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാരും വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. കഴിഞ്ഞ 16ന് വൈകുന്നേരം നഗരസഭ ഒാഫിസിന് സമീപത്തെ വീട്ടിൽ എത്തിയ കട്ട ഇറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. മിനി ലോറിയിലെത്തിയ ലോഡ് അതേ വാഹനത്തിൽ വന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇറക്കുന്നതിനെ ചുമട്ടുതൊഴിലാളികൾ ചോദ്യംചെയ്തു. തുടർന്ന് ചുമട്ടുതൊഴിലാളികൾ കട്ട ഇറക്കുന്നതിനിടെ, വീട്ടുടമ എത്തി സ്വന്തമായി ലോഡ് ഇറക്കുമെന്ന് അറിയിച്ചു. ഇതോടെ തൊഴിലാളികൾ പിൻവാങ്ങി. ഇറക്കിയ ലോഡിനുള്ള 750 രൂപ മിനി ലോറി ഡ്രൈവറിൽനിന്ന് വാങ്ങി ക്ഷേമനിധി ബോർഡിൽ അടച്ചതായും അവർ പറഞ്ഞു. ജില്ലയിൽ ഒരിടത്തും നോക്കുകൂലി തർക്കം ഇല്ല. ഒാരോന്നിനും സർക്കാർ നിശ്ചയിച്ച കയറ്റിറക്ക് കൂലി നൽകിയാൽ മതി. സർക്കാർ ബെബ്സൈറ്റിൽ നിരക്ക് പ്രദർശിപ്പിച്ചിട്ടുള്ളതായും അവർ പറഞ്ഞു. ജില്ല ചുമട്ടുതൊഴിലാളി ക്ഷേമനിധി അംഗങ്ങളായ മലയാലപ്പുഴ മോഹൻ (സി.െഎ.ടി.യു), പി.കെ. ഗോപി (െഎ.എൻ.ടി.യു.സി), ജി. സതീഷ്കുമാർ (ബി.എം.എസ്), അഡ്മിനിസ്േട്രറ്റിവ് ഒാഫിസർ എ.കെ. സീനത്ത്, ജൂനിയർ സൂപ്രണ്ട് എസ്.എം. ഖദീജ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.