ശീതീകരിച്ച ക്ലാസ് മുറികളോടെ വാഴത്തോപ്പ് എൽ.പി സ്കൂൾ ചെറുതോണി: സ്മാർട്ട് ക്ലാസ് മുറികളും ഡിജിറ്റൽ സംവിധാനവും സർവസാധാരണമാണെങ്കിലും സർക്കാർ സ്കൂളിൽ ശീതീകരിച്ച ക്ലാസ് മുറിയിലിരുന്ന് പഠിക്കാൻ ഭാഗ്യം ലഭിച്ചത് വാഴത്തോപ്പ് എൽ.പി സ്കൂളിലെ കുട്ടികൾക്കാണ്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പഞ്ചായത്ത് സ്കൂൾ നനഞ്ഞൊലിക്കുന്നതൊക്കെ പഴങ്കഥ. ടൈൽ പാകി സീലിങ് നടത്തി വളരെ മനോഹരമായി നവീകരിച്ച പുതിയ ക്ലാസ്റൂമിൽ എ.സി അടക്കം എല്ല ആധുനിക സൗകര്യങ്ങളുമുണ്ട്. ഭിത്തികളിൽ മനോഹരമായ ചിത്രങ്ങളുമുണ്ട്. ഡിജിറ്റൽ ബോർഡ്, േപ്രാജക്ടർ, പാഠഭാഗങ്ങളെ വലുതാക്കി പ്രതിഫലിപ്പിക്കുന്ന ആധുനിക സ്കാനർ, മറ്റ് കമ്പ്യൂട്ടർ സംവിധാനങ്ങളുൾെപ്പടെ ഓരോ കുട്ടികൾക്കും പ്രത്യേകം സ്റ്റഡി ചെയറുകൾ വരെ സ്മാർട്ട് ക്ലാസ്റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. പുറംഭിത്തി െട്രയിനിെൻറ മാതൃകയിൽ പെയിൻറ് െചയ്ത് ആകർഷകമാക്കിയിരിക്കുന്നു. ശീതീകരിച്ച മുറിയിലിരുന്ന് കണ്ടും കേട്ടും സംഗീതം ആസ്വദിച്ചുമുള്ള പഠനം ആരംഭിച്ചതോടെ കുട്ടികൾക്ക് പഠിക്കാനുള്ള താൽപര്യം വർധിച്ചതായി അധ്യാപകർ പറഞ്ഞു. ഇടുക്കി എം.പി ജോയ്സ് ജോർജ് അടക്കം പ്രമുഖർ ആദ്യക്ഷരം കുറിച്ച സ്കൂളിനെ ആകർഷകമാക്കാൻ മുൻകൈയെടുത്തതും മറ്റൊരു പൂർവ വിദ്യാർഥിയായ മുൻ പഞ്ചായത്ത് പ്രസിഡൻറും ഇപ്പോൾ വാർഡ് മെംബറുമായ ഷിജോ തടത്തിലാണ്. അഞ്ചുലക്ഷം രൂപയാണ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സ്മാർട്ട് ക്ലാസ് റൂമിനായി മാറ്റിവെച്ചത്. വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ് പറഞ്ഞു. വർഷങ്ങളായി സ്കൂളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായി കുട്ടികൾ മറ്റ് സൗകര്യമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് പോവുകയായിരുന്നു. സ്കൂളിന് ആധുനിക മുഖം വന്നതോടെ കുട്ടികളെയുംകൊണ്ട് മാതാപിതാക്കൾ എത്തിച്ചേരുന്ന സന്തോഷത്തിലാണ് സ്കൂൾ ഹെഡ്മിസ്ട്രസ് മോളിയും അധ്യാപകരും. TDL6 ഹൈടെക് ആക്കിയ വാഴത്തോപ്പ് എൽ.പി സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.