നീലവസന്തത്തി​െൻറ വരവറിയിച്ച് രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു

മൂന്നാര്‍: നീലവസന്തത്തി​െൻറ വരവറിയിച്ച് രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂത്തു. അപൂര്‍വമായി പൂത്തിരിക്കുന്ന നീലക്കുറിഞ്ഞി കാണുന്നതിന് സഞ്ചാരികള്‍ നിരവധിയാണ് എത്തുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം ഇനി 2018ലാണ് എത്തുക. എന്നാല്‍, കുറിഞ്ഞിവസന്തത്തെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നതിനിടയാണ് വലിയ വസന്തത്തി​െൻറ വരവറിയിച്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാജമലയിലെ മലനിരയില്‍ അങ്ങിങ്ങായി നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നത്. TDL12 മൂന്നാര്‍ രാജമലയില്‍ പൂത്തനീലക്കുറിഞ്ഞി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.