മീനച്ചിലാർ^മീനന്തറയാർ^കൊടൂരാർ പുനർസംയോജന പദ്ധതി: ജനകീയ കൂട്ടായ്​മക്ക്​ പിന്തുണയുമായി മന്ത്രിമാർ എത്തും

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി: ജനകീയ കൂട്ടായ്മക്ക് പിന്തുണയുമായി മന്ത്രിമാർ എത്തും കോട്ടയം: മീനച്ചിലാർ--മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ സന്നദ്ധപ്രവർത്തനങ്ങൾ ഒന്നാംഘട്ടം പൂർത്തിയാക്കിയതി​െൻറ ഭാഗമായി ഞായറാഴ്ച അമയന്നൂർ ആറാട്ടുകടവിൽ ദീപക്കാഴ്ച ഒരുക്കി ആഘോഷിക്കും. ചിത്രപ്രദർശനം, ഘോഷയാത്ര, സോപാനസംഗീതം, വാദ്യമേളങ്ങൾ, ആദരിക്കൽ ചടങ്ങ്, സാംസ്കാരിക സമ്മേളനം എന്നിവ ദീപക്കാഴ്ചയുടെ ഭാഗമായിരിക്കും. മീനച്ചിലാർ--മീനന്തറയാർ-കൊടുരാർ പുനർസംയോജനപദ്ധതി അവതരിപ്പിച്ച ജനകീയ കൂട്ടായ്മക്ക് പിന്തുണയുമായി പദ്ധതി നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിന് ജലസേചനമന്ത്രി മാത്യു ടി. തോമസും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ജില്ലയിൽ എത്തും. 17ന് പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുന്ന മാത്യു ടി. തോമസ് വൈകീട്ട് ആറിന് അമയന്നൂർ ആറാട്ടുകടവിൽ നടക്കുന്ന ദീപക്കാഴ്ചയിലും പെങ്കടുക്കും. ഈ വർഷംതന്നെ തരിശുനിലങ്ങളിൽ കൃഷി ആരംഭിക്കുന്നതിന് ആവശ്യമായ പദ്ധതികൾ രൂപവത്കരിക്കുന്നതിന് വി.എസ്. സുനിൽകുമാർ കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗത്തിനു നിർദേശം നൽകി. 19ന് കൃഷിക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും പെങ്കടുക്കുന്ന യോഗത്തിൽ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള രൂപരേഖ അന്തിമമായി അംഗീകരിക്കും. ജനകീയ കൂട്ടായ്മ തയാറാക്കിയ പദ്ധതി നിർദേശങ്ങൾ പരിശോധിക്കുന്നതിന് ഹരിതകേരളം വൈസ് ചെയർമാൻ ടി.എൻ. സീമയും തുടർന്നുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.