ഗിന്നസ്​ റെക്കോഡ്​ ലക്ഷ്യമിട്ടുള്ള പ്രസംഗത്തിന്​ തുടക്കമായി

കോട്ടയം: യൂനിവേഴ്‌സല്‍ വേള്‍ഡ് െറേക്കാഡും ഗിന്നസ് െറേക്കാഡും ലക്ഷ്യമിട്ട് 77 മണിക്കൂര്‍ പ്രസംഗത്തിന് തുടക്കമായി. പേഴ്‌സനാലിറ്റി ഡെവലപ്‌മ​െൻറ് ട്രെയിനറും എഴുത്തുകാരനുമായ ബിനു കണ്ണന്താനമാണ് തുടര്‍ച്ചയായി 77 മണിക്കൂര്‍ പ്രസംഗിച്ച് റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുന്നത്. 'എങ്ങനെ ജീവിതം വിജയകരമാക്കാം' വിഷയത്തെ ആസ്പദമാക്കി നാല് പകലും മൂന്ന് രാത്രിയുമാണ് പ്രസംഗം. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സ​െൻററിൽ ചൊവ്വാഴ്ച രാവിലെ സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയാളവും ഇംഗ്ലീഷും ഇടകലർത്തിയാണ് പ്രസംഗം. യൂനിവേഴ്സൽ െറേക്കാഡ്സ് പ്രതിനിധികൾ നേരിട്ടെത്തിയപ്പോൾ ഗിന്നസ് റെക്കോഡ്സ് പ്രതിനിധികൾ ഓൺലൈനിലാണ് നിരീക്ഷിക്കുന്നത്. ആറുമണിക്കൂർ ഇടവിട്ട് 30 മിനിറ്റ് വിശ്രമിക്കാൻ അനുമതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.