തേക്കടിയിൽ യോഗം: ലഹരികടത്ത്​ തടയാൻ കേരള-^തമിഴ്​നാട്​ സംയുക്ത നീക്കം

തേക്കടിയിൽ യോഗം: ലഹരികടത്ത് തടയാൻ കേരള--തമിഴ്നാട് സംയുക്ത നീക്കം കുമളി: ഒാണക്കാലത്ത് സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് സജീവമാകുന്ന വാറ്റുകേന്ദ്രങ്ങൾ ഇല്ലാതാക്കാനും സ്പിരിറ്റ് ഉൾെപ്പടെ ലഹരി സാധനങ്ങൾ അതിർത്തി കടന്നുവരുന്നത് തടയാനും ഇരു സംസ്ഥാനത്തെയും അധികൃതരുടെ സംയുക്ത യോഗം തീരുമാനിച്ചു. തേക്കടി ബാംബൂ ഗ്രോവിൽ നടന്ന ഇടുക്കി--തേനി ജില്ലകളിലെ എക്സൈസ്, പൊലീസ്, ലഹരി വിരുദ്ധ സ്ക്വാഡ്, വിൽപന നികുതി ഉദ്യോഗസ്ഥരുടെ യോഗമാണ് സംയുക്ത നടപടിക്ക് തീരുമാനിച്ചത്. ഇതനുസരിച്ച് സംസ്ഥാന അതിർത്തിയിലെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ ചെക്പോസ്റ്റുകളിൽ പരിശോധന സജീവമാക്കും. അതിർത്തിയിലെ വനം, കൃഷിയിടം, പുറേമ്പാക്ക് ഭൂമികളിൽ നടക്കുന്ന ചാരായവാറ്റ് തടയാൻ സംയുക്ത റെയ്ഡ് നടത്തും. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെ പിടികൂടാൻ സംയുക്തനീക്കത്തിന് അധികൃതർ തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി ലഹരികടത്ത് സംഘങ്ങളുടെയും വിവിധ കേസുകളിൽ പിടികിട്ടാനുള്ള പ്രതികളുടെയും വിവരങ്ങൾ അധികൃതർ പരസ്പരം കൈമാറി. ഇടുക്കി അസി. എക്സൈസ് കമീഷണർ ജി. പ്രദീപി​െൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തേനി അഡീ. എസ്.പി ചുരുളിരാജ്, തമിഴ്നാട് ലഹരിവിരുദ്ധ സ്ക്വാഡിലെ ഉയർന്ന ഉദ്യോഗസ്ഥർ, പീരുമേട്, ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ, സംസ്ഥാന അതിർത്തിയിലെ വിൽപന നികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.