​​​തൊടുപുഴ പൊതുശ്മശാനത്തിലെ രണ്ടാമത്തെ ഫർണസ്​ ഉദ്​ഘാടനം

തൊടുപുഴ: ശാന്തിതീരം പൊതുശ്മശാനത്തിലെ രണ്ടാമത്തെ ഫർണസി​െൻറയും ഉദ്ഘാടനം ചൊവാഴ്ച നടക്കും. ഫർണസി​െൻറ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എയും വാസസമുച്ചയത്തി​െൻറ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ സഫിയ ജബ്ബാറും നിർവഹിക്കും. 20 ലക്ഷം രൂപ െചലവിലാണ് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ പുതിയ ഫർണസ് സ്ഥാപിച്ചത്. ഇതോടെ രണ്ടിൽ കൂടുതൽ മൃതദേഹം വരുന്ന ദിവസത്തെ പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. ഫർണസ് സ്ഥാപിക്കാൻ ശ്മശാനത്തിൽ പുതിയ ബ്ലോക്കുകൂടി നിർമിച്ചു. നഗരസഭ കൂടാതെ സമീപ പഞ്ചായത്തുകൾ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇവിടെ മൃതദേഹങ്ങൾ എത്തിക്കാറുണ്ട്. ഒരു മൃതദേഹം ദഹിപ്പിച്ച് അടുത്തതിനായി തയാറാകണമെങ്കിൽ രണ്ടരമണിക്കൂർ ആവശ്യമാണ്. അതിനാൽ രണ്ടിൽ കൂടുതൽ മൃതദേഹം ദഹിപ്പിക്കാൻ കഴിഞ്ഞദിവസം വരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, പുതിയത് സ്ഥാപിച്ചതോെട ഈ പ്രശ്‌നം ഒരു പരിധിവരെ അവസാനിച്ചു. കെട്ടിടം നിർമിച്ച് ഫർണസ് സ്ഥാപിച്ചതിനൊപ്പം പുറത്തേക്കുള്ള വഴിയിൽ മേൽക്കൂരയിട്ടു. മൃതദേഹങ്ങൾ മഴ നനയാതെ പുറത്തിറക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം. പാർക്കിങ് സ്ഥലം, പൂന്തോട്ടം എന്നിവയും ഒരുക്കി. ചൊവ്വാഴ്ച വൈകീട്ട് നാലിന് ശാന്തിതീരം അങ്കണത്തിലാണ് ഉദ്ഘാടനം. ചിത്രം: TDL 6 ശാന്തിതീരം പൊതുശ്മശാനം അശരണർ ഒരു കുടക്കീഴിൽ ആശ്രയ പദ്ധതി പ്രകാരം അണ്ണായിക്കണ്ണത്ത് നിർമാണം പൂർത്തീകരിച്ച ആശ്രയ വാസസമുച്ചയത്തി​െൻറ ഉദ്ഘാടനം ബുധനാഴ്ച നടക്കും. കേരളത്തിലെതന്നെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. അഗതികളായ ഒമ്പത് കുടുംബങ്ങൾക്കായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 70 ലക്ഷം രൂപ െചലവിൽ ഒമ്പത് ഫ്ലാറ്റുകളാണ് നിർമിച്ചത്. ഒരു മുറി, അടുക്കള, ഹാൾ, ശൗചാലയം എന്നിവയാണ് ഫ്ലാറ്റിലുണ്ടാകുക. ഉദ്ഘാടനവും താക്കോൽ ദാനവും ബുധനാഴ്ച 11ന് നടക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൺ സഫിയ ജബ്ബാർ, വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ഹരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജസി ആൻറണി, കൗൺസിലർ രേണുക രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. ഭരണഭാഷ വാരാഘോഷം നവംബർ ഒന്നുമുതൽ തൊടുപുഴ: മലയാളം േശ്രഷ്ഠ ഭാഷാദിനവും ഭരണഭാഷ വാരാഘോഷവും നവംബർ ഒന്നുമുതൽ വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കും. നവംബർ ഒന്നിന് രാവിലെ 10.30ന് ജില്ലതല ഭരണഭാഷ വാരാഘോഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടർ ജി.ആർ. ഗോകുൽ ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റിലെ വിവിധ വകുപ്പ് മേധാവികളും ജീവനക്കാരും ഭാഷാദിന സമ്മേളനത്തിൽ പങ്കെടുക്കും. എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഓഫിസ് തലവ​െൻറ അധ്യക്ഷതയിൽ യോഗം ചേർന്ന് ഭാഷാദിന പ്രതിജ്ഞയെടുക്കും. ഭാഷ വാരാചരണത്തി​െൻറ ഭാഗമായി ഭരണഭാഷ മാറ്റത്തിന് ഉതകുന്ന പ്രഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കണമെന്ന് കലക്ടർ അറിയിച്ചു. മലയാളഭാഷയുടെ വളർച്ചക്കും സാംസ്കാരിക മുന്നേറ്റത്തിനും സംഭാവനനൽകിയ എഴുത്തുകാരെ ആദരിക്കും. ഭരണഭാഷ വാരാഘോഷത്തി​െൻറ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും ആഭിമുഖ്യത്തിൽ ജീവനക്കാർക്കും വിദ്യാർഥികൾക്കും മലയാളഭാഷ, സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉപന്യാസരചന മത്സരം സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.