പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പണിമുടക്കിെൻറ ഭാഗമായി നവംബർ ഒന്നിന് ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ മുഴുവൻ അടച്ചിടുമെന്ന് ജില്ല പ്രസിഡൻറ് എ.ജെ. ഷാജഹാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയും അടച്ചിടും. സെക്രേട്ടറിയറ്റ് മാർച്ചും നടത്തും. പരുമല പെരുന്നാൾ നടക്കുന്നതിനാൽ ആ മേഖലയെ ഒഴിവാക്കിയിട്ടുണ്ട്. വാടക-കുടിയാൻ നിയമം കലോചിതമായി പരിഷ്കരിക്കുക, റോഡു വികസനത്തിെൻറപേരിൽ കടകേമ്പാളങ്ങൾ ഒഴിപ്പിക്കുേമ്പാൾ വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി പാക്കേജുണ്ടാക്കുക, ഉറവിട മാലിന്യസംസ്കരണത്തിെൻറ പരിധിയിൽനിന്ന് വ്യാപാരികളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. മാലിന്യം റോഡിൽ എറിയുന്നവർ വ്യാപാരികളല്ലെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ നടക്കാനിറങ്ങുന്നവർ വീടുകളിലെ മാലിന്യം റോഡിൽ എറിയുകയാണ്. മാലിന്യസംസ്കരണത്തിന് തദ്ദേശസ്ഥാപനങ്ങൾ പ്രാദേശികമായി സംവിധാനം ഏർപ്പെടുത്തുകയാണ് വേണ്ടത്. ജി.എസ്.ടിയും നോട്ടുനിരോധനവും വ്യാപാര മാന്ദ്യമാണ് സൃഷ്ടിച്ചത്. എങ്ങും കച്ചവടമില്ല. ജി.എസ്.ടിയിലെ അപാകത പരിഹരിച്ചാലെ മുന്നോട്ടുപോകാൻ കഴിയൂ. പത്തനംതിട്ടയിലെ ഹോട്ടലുകളിലെ വില സംബന്ധിച്ച പരാതി സംഘടനതലത്തിൽ പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, ട്രഷറർ വി. ഉണ്ണികൃഷ്ണൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം നൗഷാദ് റാവുത്തർ, യുത്ത് വിങ് ജില്ല പ്രസിഡൻറ് വി.എസ്. ഷജിർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.