കടയടപ്പ്​ സമരത്തിൽ റീ​െട്ടയിൽ റേഷൻ ഡീലേഴ്​സ്​ അസോ. പ​​െങ്കടുക്കില്ല

കോട്ടയം: നവംബർ ആറുമുതൽ ചില റേഷൻ വ്യാപാരി സംഘടനകൾ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ പങ്കെടുക്കില്ലെന്ന് കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.ഐ.ടി.യു.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് സംഘടന സെക്രേട്ടറിയറ്റ് പടിക്കൽ നടത്തിയ സമരത്തെത്തുടർന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ഉറപ്പുലഭിച്ചിരുന്നു. ഇതേതുടർന്ന് ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരമുള്ള ഈ-പോസ് മെഷീൻ സ്ഥാപിക്കുന്നതി​െൻറ ഉദ്ഘാടനം നവംബർ 10ന് കരുനാഗപ്പള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ വ്യാപാരികളുടെ വേതനപാക്കേജും പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ സമരം നടത്തുന്നത് ഗൂഢലക്ഷ്യക്കാരാണെന്നും ഭാരവാഹികൾ ആേരാപിച്ചു. സംസ്ഥാന പ്രസിഡൻറ് ജെ. ഉദയഭാനു, വർക്കിങ് പ്രസിഡൻറ് വാഴൂർ സോമൻ, ജനറൽ സെക്രട്ടറി ചവറ അരവിന്ദബാബു, ഓർഗനൈസിങ് സെക്രട്ടറി പി.ജി. പ്രിയൻകുമാർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.