മാങ്കുളം താളുംകണ്ടം ആദിവാസിക്കുടിയിലെ രവി രാമെൻറ മകൾ ശാലിനിയുടെ (16) മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ 18ന് രാത്രിയാണ് വീടിനു പിൻവശത്തുെവച്ച് ശാലിനിക്ക് ദുരൂഹസാഹചര്യത്തിൽ പൊള്ളലേൽക്കുന്നത്. ആരോ തെൻറ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പിന്നിൽനിന്ന് തീവെക്കുകയായിരുെന്നന്ന് പെൺകുട്ടി ആദ്യം പ്രവേശിപ്പിച്ച അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞിരുന്നു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനും ഇതുതന്നെയാണ് മൊഴിനൽകിയത്. 60ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിെച്ചങ്കിലും കഴിഞ്ഞ 24ന് പുലർച്ച മരിച്ചു. മാങ്കുളത്തെ സ്വകാര്യസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ഫോറൻസിക് വിദഗ്ധരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല. മൂന്നാർ സി.ഐ സാം ജോസിെൻറ നേതൃത്വത്തിലാണ് അന്വേഷണം. ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിെൻറ നേതൃത്വത്തിലെ സംഘം കഴിഞ്ഞദിവസം ശാലിനിയുടെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ, സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. മൂന്ന് വർഷം; അടിമാലിയിൽ മൂന്ന് കൊലപാതകങ്ങൾ അടിമാലി: അടിമാലി സര്‍ക്കിൾ പരിധിയിൽ നാടിനെ നടുക്കിയ മൂന്ന് കൊലപാതങ്ങളാണ് മൂന്ന് വര്‍ഷത്തിനിടെ നടന്നത്. ഏറ്റവും ഒടുവിലായി അടിമാലി പതിനാലാംമൈല്‍ സ്വദേശിനി സെലീനയെ കൊലപ്പെടുത്തിയതാണ്. അടിമാലി രാജധാനി കൂട്ടക്കൊല, രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുഹൃത്തിനെയും ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയത് എന്നിവയാണ് മറ്റു സംഭവങ്ങൾ. 2014 മാര്‍ച്ചിലാണ് രാജകുമാരി നടുമറ്റം ഞെരിപ്പാലം അടുത്തപ്പാറ വീട്ടില്‍ സജിയുടെ ഭാര്യ സിന്ധു (31), മകള്‍ അഞ്ജുമോള്‍ (നാല്), രാജകുമാരി ടൗണില്‍ ടാക്‌സി ഡ്രൈവറായ രാജകുമാരി നടുമറ്റം പച്ചോളില്‍ ജിജി (48) എന്നിവരെ കൊലപ്പെടുത്തിയശേഷമാണ് സജി(44) ജീവനൊടുക്കിയത്. കുടുംബകലഹമായിരുന്നു കാരണം. ഇതിനു ശേഷമായിരുന്നു അടിമാലി രാജധാനി കൂട്ടക്കൊല. മോഷണത്തിനായി ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് അടിമാലി രാജധാനി ലോഡ്ജ് നടത്തിയ ദമ്പതികളെയും മാതാവിനെയും കൊലപ്പെടുത്തിയത്. 2015 െഫബ്രുവരി 13ന് അടിമാലി രാജധാനി ലോഡ്ജ് നടത്തിപ്പുകാരന്‍ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് മണലിക്കുടി നാച്ചി എന്നിവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുമ്പുപാലം പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട് സിയാദിെൻറ ഭാര്യ സെലീനയെ (38) കൊലപ്പെടുത്തിയ സംഭവമാണ് ഒടുവിലത്തേത്. കൊലക്കുശേഷം ഇവരുടെ മാറിടം പ്രതി മുറിച്ചുമാറ്റിയിരുന്നു. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് ഗോപാലകൃഷ്ണനാണ് (30) പിടിയിലായത്. ഇതിെൻറ തുടരന്വേഷണവും പുരോഗമിക്കുകയാണ്. ക്രിമിനൽ സംഘങ്ങൾ ഇടുക്കിയെ മറയാക്കുന്നു തൊടുപുഴ: ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മുതലെടുത്ത് ക്രിമിനൽ സംഘങ്ങൾ ഇടുക്കിയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറയാക്കുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ജില്ലയിൽ നടന്ന കൊപാതകങ്ങളിലും കള്ളനോട്ട്, കഞ്ചാവ് കടത്തുകേസുകളിലും മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പൊലീസും നാർേകാട്ടിക് വിഭാഗവും ഉണർന്ന് പ്രവർത്തിച്ചതിെൻറ ഫലമാണ്. വരും ദിവസങ്ങളിൽ പരിശോധന ഉൗർജിതമാക്കി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ എല്ലാ പഴുതും അടക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങൾക്കു പിന്നാലെ ലഹരിപദാർഥങ്ങളും വൻതോതിൽ ജില്ലയിലൂടെ എത്തുന്നു. തമിഴ്നാടിെൻറ അതിർത്തി പ്രദേശമാണെന്നതും ചെക്ക്പോസ്റ്റുകളുടെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാനുള്ള നാട്ടുവഴികൾ ധാരാളമുള്ളതും മലയോരപ്രദേശങ്ങളുടെ സൗകര്യങ്ങളുമാണ് ലഹരിപദാർഥങ്ങൾ കടത്തുന്നവരെയും കള്ളനോട്ടുകാരെയും ജില്ലയിലേക്ക് ആകർഷിക്കുന്നത്. ആറു മാസത്തിനിടെ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് നിരവധിപേരാണ് പിടിയിലായത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘവും പൊലീസും പരിശോധന ഉൗർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.