ഏറ്റുമാനൂര്‍: പ്രധാനമന്ത്രിയുടെ സ്കില്‍ ഇന്ത്യ പദ്ധതി പ്രകാരമുള്ള സ്കില്‍ െഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റുമാനൂരില്‍ തുടങ്ങുന്നത് ഗവ. ഐ.ടി.ഐയുടെ വികസനത്തിന് തടസ്സമാകുമെന്ന് വാദം. െഎ.ടി.െഎയുടെ കൈവശമുള്ള 8.85 ഹെക്ടര്‍ ഭൂമിയില്‍ 3.24 ഹെക്ടര്‍ ബി.പി.സി.എൽ മുഖേന നടപ്പാക്കുന്ന സ്കില്‍ െഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട കേരളത്തിലെ പത്ത് െഎ.ടി.െഎകളില്‍ ഒന്നാണ് ഏറ്റുമാനൂരിലേത്. െഎ.ടി.െഎയില്‍ നടേത്തണ്ട വികസനപ്രവര്‍ത്തനങ്ങള്‍ സ്ഥലം വിട്ടുകൊടുക്കേണ്ടിവരുന്നതോടെ നിശ്ചലമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിലെ ഭൂമിയില്‍ ഒന്നര ഏക്കറോളം റയില്‍വേ വികസനത്തിനായി ഏറ്റെടുത്തു. ബാക്കിസ്ഥലത്ത് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റലുകള്‍, ആധുനികരീതിയിൽ പുതിയ വര്‍ക്ക് ഷോപ്പുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ലൈബ്രറി, റിങ് റോഡുകള്‍ ഇവയെല്ലാം നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സ്ഥലം ബി.പി.സി.എല്ലിന് വിട്ടുകൊടുക്കാനുള്ള മന്ത്രിസഭ തീരുമാനം. കഴിഞ്ഞ ജനുവരി 30നാണ് െഎ.ടി.െഎ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തി പ്രഖ്യാപനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഏറ്റുമാനൂരില്‍ നടത്തിയത്. കേരളത്തിലെ പത്ത് െഎ.ടി.െഎകള്‍ക്കും കൂടി 228 കോടിയാണ് അനുവദിച്ചത്. 29.23 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് ഏറ്റുമാനൂരില്‍ കിഫ്ബി വഴി നടത്താന്‍ തീരുമാനമായതും. ഇതിനുപിന്നാലെ 68 കോടിയുടെ പുനഃക്രമീകരിച്ച എസ്റ്റിമേറ്റ് െഎ.ടി.െഎ അധികൃതര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുമുണ്ട്. ബി.പി.സി.എല്ലിന് സ്ഥലം വിട്ടുകൊടുത്താല്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ അംഗീകരിക്കപ്പെട്ട പദ്ധതികളുടെ നടത്തിപ്പിന് സ്ഥലമില്ലാതാകുമെന്ന് അധ്യാപകരും വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു. 20 ട്രേഡുകളിലായി 1200ലധികം വിദ്യാർഥികളാണ് നിലവില്‍ െഎ.ടി.െഎയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.