മ്ലാവിനെ വേട്ടയാടി ഇറച്ചി പാകംചെയ്​തു അഞ്ചുപേർ അറസ്​റ്റിൽ; മൂന്നുപേർ ഒളിവിൽ

കുമളി: മേഘമല വന്യജീവി സേങ്കതത്തിൽനിന്ന് കൃഷിയിടത്തിലെത്തിയ മ്ലാവിനെ വേട്ടയാടി ഇറച്ചിയെടുത്ത സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. സംസ്ഥാന അതിർത്തിയിൽ ഗൂഡല്ലൂർ റേഞ്ചിനുകീഴിലെ വണ്ണാത്തിപ്പാറ, കപ്പാമലൈ ഭാഗത്താണ് മ്ലാവിനെ കൊന്ന് പാകംചെയ്തത്. ചുരുളിയാർ റോഡിന് സമീപം താമസിക്കുന്ന പാണ്ടി, ഗൂഡല്ലൂർ സ്വദേശികളായ ജഗൻ, അന്നക്കൊടി, മതിയാളൻ, പിച്ചൈ എന്നിവരെയാണ് റേഞ്ച് ഒാഫിസർ അൻപഴകനും സംഘവും അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഗൂഡല്ലൂർ സ്വദേശികളായ പെരുമാൾ, സൂര്യ, കർണൻ എന്നിവർ വനപാലകരെ വെട്ടിച്ച് കടന്നു. ഇവർക്കുവേണ്ടി അന്വേഷണം തുടരുകയാണ്. കൃഷിയിടത്തിലിറങ്ങുന്ന മ്ലാവ് ഉൾെപ്പടെ ജീവികളെ പിടികൂടി ഭക്ഷണമാക്കുകയും ഇറച്ചി വിൽക്കുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ വ്യാഴാഴ്ച ഉത്തമപാളയം കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.