ചൈതന്യ കാർഷികമേള വിളംബര സന്ദേശയാത്രക്ക്​ തുടക്കം

കോട്ടയം: കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 20ാമത് ചൈതന്യ കാർഷികമേളക്കും സ്വാശ്രയസംഘ മഹോത്സവത്തിനും മുന്നോടിയായുള്ള വിളംബര സന്ദേശയാത്രക്ക് വർണാഭ തുടക്കം. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ചടങ്ങിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാർ മാത്യു മൂലക്കാട്ടും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സംയുക്തമായി വിളംബര സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറലും കെ.എസ്.എസ്.എസ് പ്രസിഡൻറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനിൽ പെരുമാനൂർ, അസി. സെക്രട്ടറി ഫാ. ബിബിൻ കണ്ടോത്ത്, ചൈതന്യ പാസ്റ്ററൽ സ​െൻറർ അസി. ഡയറക്ടർ ഫാ. ജിജോ നെല്ലിക്കാക്കണ്ടത്തിൽ, മുനിസിപ്പൽ കൗൺസിലർ ടി.സി. റോയി തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. സന്ദേശയാത്ര കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. സംസ്ഥാന സർക്കാറി​െൻറയും കൃഷിവകുപ്പി​െൻറയും ആകാശവാണിയുടെയും പങ്കാളിത്തത്തോടെ നവംബർ 22 മുതൽ 26വരെ തീയതികളിൽ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സ​െൻററിലാണ് ചൈതന്യ കാർഷികമേള നടത്തുന്നത്. PHOTO:: KTL51 chaithanya karshikamela കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചൈതന്യ കാർഷികമേള-സ്വാശ്രയ സംഘ മഹോത്സവ വിളംബര സന്ദേശയാത്രയുടെ ഫ്ലാഗ് ഓഫ് മാർ മാത്യു മൂലക്കാട്ടും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സംയുക്തമായി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.