മറയൂർ (ഇടുക്കി): ബാബുനഗർ സെൻറ് മേരീസ് ചർച്ചിലെ വികാരിയെ മയക്കി പള്ളിയിൽനിന്ന് ഒന്നര ലക്ഷം രൂപയും മൊബൈൽ ഫോണും കവർച്ചചെയ്തു. വികാരി ഫ്രാൻസിസിനെ മയക്കിയാണ് കവർച്ച. മുമ്പ് ജോലിചെയ്ത ബംഗളൂരുവിലെ പള്ളിയിൽ പരിചയപ്പെട്ട കർണാടക സ്വദേശി ഹേമന്ദാണ് കവർച്ച നടത്തിയതെന്ന് വൈദികൻ പൊലീസിനെ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഇയാൾ മറയൂരിലെത്തിയപ്പോൾ പള്ളി കോമ്പൗണ്ടിലെ കെട്ടിടത്തിൽ താമസിക്കാൻ അനുവദിച്ചു. ഒപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു. രാത്രി ഇവർ വികാരിക്കും ഭക്ഷണം ഉണ്ടാക്കിനൽകി. ഈ ഭക്ഷണത്തിലാണ് മയക്കുമരുന്ന് കലർത്തിയതെന്ന് കരുതുന്നു. ഭക്ഷണം കഴിച്ച് നിമിഷങ്ങൾക്കുള്ളിൽ മയക്കത്തിലായി. പള്ളിയുടെ കരിമ്പ് വെട്ടി ശർക്കരയാക്കി വിറ്റ വകയിൽ സൂക്ഷിച്ച 1,50,000 രൂപയാണ് മോഷണം പോയത്. മൊബൈൽ, ലാപ്ടോപ്് എന്നിവയും നഷ്ടമായി. രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് വിവരം അറിയുന്നത്. ഇടവക അംഗങ്ങളെ അറിയിച്ചതിനുപിന്നാലെ ഫാ. ഫ്രാൻസിസ് കുഴഞ്ഞുവീണു. മോഷണം നടത്തിയവർ മറയൂർ ടൗണിൽനിന്ന് ഓട്ടോയിൽ ചിന്നാർ വഴി ഉദുമൽപേട്ടയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.