കോഴഞ്ചേരി: നവംബര്‍ ഒന്നിന് കൊല്ലത്ത് നടക്കുന്ന പ്രസിഡൻറ്സ് ജലമേളയില്‍ . ആറന്മുള പാര്‍ഥസാരഥി ഭഗവാെൻറ സാന്നിധ്യമുള്ള മാരാമണ്‍ പള്ളിയോടം 1130 വര്‍ഷം മുമ്പ് ചെറുതനക്കാര്‍ വിലക്കുവാങ്ങി പുതുക്കിപ്പണിത പള്ളിയോടമെന്നതിനാലാണ് ചെറുതന ചുണ്ടനെ ആറന്മുള പാർഥസാരഥി ബോട്ട് ക്ലബ് തെരഞ്ഞെടുത്തത്. ചമ്പക്കുളത്തും പായിപ്പാട്ടും വള്ളംകളിയില്‍ ചെറുതന ചുണ്ടന്‍ നിറസാന്നിധ്യമായിരുന്നു. ചെറുതന ചുണ്ടെൻറ പൈതൃകവും പേറി കഴിഞ്ഞദിവസം മാരാമണ്ണിലും ആറന്മുളയിലും എത്തി ദര്‍ശനം നടത്തി. ഇരുകരയിലുമുള്ളവര്‍ ചെറുതന ചുണ്ടനെയും അവിടുന്നെത്തിയ കരക്കാരെയും ആവേശപൂർവം എതിരേറ്റു. കാറ്റിൽ പഞ്ചായത്ത് ഒാഫിസിൻറ മേൽക്കുര പറന്നുപോയി കോന്നി: ശക്തമായ കാറ്റിൽ കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഒാഫിസിൻറ മേൽക്കുര പറന്നുപോയി. ഇരുമ്പുപൈപ്പുകളിൽ ടിൻ ഷീറ്റ് പാകിയ മേൽക്കൂര തൊട്ടടുത്ത മൂന്നുനില കെട്ടിടത്തിലും 11 കെ.വി വൈദ്യുതി ലൈനിലും തട്ടിനിൽക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് കലഞ്ഞൂരിലും പരിസരപ്രദേശങ്ങളിലും ശക്തമായ കാറ്റുവീശിയത്. മേൽക്കൂര പറന്നുപോകുമ്പോൾ ഉദ്യോഗസ്ഥരടക്കം ഓഫിസിൽ ഉണ്ടായിരുന്നു. മേൽക്കൂര പറന്ന് പത്തനാപുരം തൈക്കാവ് തെക്കേതിൽ അബ്ദുറഹ്മാെൻറ കെട്ടിടത്തിനുമുകളിലേക്കാണ് പതിച്ചത്. കലഞ്ഞൂരിലേ വൈദ്യുതിബന്ധം പൂർണമായി തകർന്നു. പല സ്ഥലങ്ങളിലും മരങ്ങൾ വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ധനസഹായം: വ്യാജ വാർത്തകളിൽ അകപ്പെടരുതെന്ന് കോന്നി: കുടുംബക്ഷേമ പദ്ധതി പ്രകാരം ഉടൻ ധനസഹായം ലഭിക്കുമെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്ന വാർത്തകളിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വാർത്തയെത്തുടർന്ന് കോന്നി താലൂക്ക് ഒാഫിസിൽ അമ്പതിലധികം അപേക്ഷകർ എത്തിയപ്പോഴാണ് ജീവനക്കാർ വിവരം അറിഞ്ഞത്. കലഞ്ഞൂർ പഞ്ചായത്തിൽ നിന്നുള്ളവരാണ് അപേക്ഷയുമായി എത്തിയത്. വ്യാജ വാർത്തക്കുപിന്നിൽ ആരെന്ന് അന്വേഷണവും ആരംഭിച്ചു. എന്നാൽ, ഗൃഹനാഥൻ മരണപ്പെട്ടാൽ ബി.പി.എൽ വിഭാഗത്തിൽെപട്ടവർക്ക് 30 ദിവസത്തിനകം അപേക്ഷ സമർപ്പിച്ചാൽ 20,000 രൂപ ധനസഹായം നൽകിവരുന്നുണ്ട്. അതല്ലാതെ വർഷങ്ങൾക്കുമുമ്പ് മരിച്ചവർക്ക് ഇപ്പോൾ ധനസഹായം നൽകുന്നില്ല. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ അകപ്പെടരുതെന്ന് കോന്നി തഹസിൽദാർ ഗോപകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.