പാലാ സ്​റ്റേഡിയത്തിന്​ കായിക ഉപകരണങ്ങൾ നൽകും ^ടി.പി. ദാസൻ

പാലാ സ്റ്റേഡിയത്തിന് കായിക ഉപകരണങ്ങൾ നൽകും -ടി.പി. ദാസൻ പാലാ: കായിക ഉപകരണങ്ങൾ സംബന്ധിച്ച് പാലാ സ്റ്റേഡിയത്തിന് ആശങ്ക വേണ്ടെന്നും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ അറിയിച്ചു. സംസ്ഥാന കായികമേള അവസാനിക്കുമ്പോൾ വിദ്യാഭ്യാസ- കായിക വിഭാഗം ഇവിടെ കൊണ്ടുവന്ന കായിക ഉപകരണങ്ങൾ തിരികെ സ്പോർട്സ് കൗൺസിലിന് കൈമാറിയാൽ വീണ്ടും ഇവിടെ കൊണ്ടുവരുന്നത് വലിയ െചലവേറിയ കാര്യമാണെന്നും തുടർമേളകൾക്കായി ഇത് നിലനിർത്തണമെന്നും സംഘാടകസമിതി അംഗം ജെയ്സൺ മാന്തോട്ടം സ്പോർട്സ് കൗൺസിൽ പ്രസിഡൻറിനോട് ആവശ്യപ്പെട്ടിരുന്നു. ഉദ്ഘാടന ചടങ്ങിനെത്തിയിരുന്ന ടി.പി. ദാസൻ ഞായറാഴ്ച കായികമേള വീക്ഷിക്കുന്നതിനെത്തിയപ്പോഴാണ് ഈ ആവശ്യം അനുവദിക്കുമെന്ന് അറിയിച്ചത്. കായികമേള പവിലിയനിൽ നടന്ന ചർച്ചയിൽ സ്പോർട്സ് കൗൺസിൽ അംഗം പി.പി. തോമസ്, അമച്വർ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു, നാഷനൽ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ടോണി ദാനിയൽ, വേലായുധൻകുട്ടി, ഡോ. ചാക്കോ തോമസ്, ജിമ്മി ജോസഫ്, മുനിസിപ്പൽ കൗൺസിലർ ജോബി വെള്ളാപ്പാണി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.