ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം മാറ്റിെവക്കൽ ശസ്ത്രകിയക്ക് വിധേയനായ തൃപ്പൂണിത്തുറ ഉദയംപേരൂർ ശ്രീലക്ഷ്മിയിൽ സുബ്രഹ്മണ്യഭട്ടിെൻറ (51) ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഞായറാഴ്ച പ്രത്യേക മുറിയിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സെപ്റ്റംബർ 28ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഹൃദയശസ്ത്രക്രിയ മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിെൻറ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇവിടുത്തെ നാലാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. ഹരിയാന പഞ്ച്കുള സ്വദേശി അതുൽകുമാറിെൻറ (24) ഹൃദയമാണ് ഭട്ടിന് ലഭിച്ചത്. സെപ്റ്റംബർ 24ന് കാറപകടത്തിൽ പരിക്കേറ്റ് കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ കഴിയുകയായിരുന്ന അതുലിന് 27ന് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് മുഴുവൻ അവയവങ്ങളും ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുന്നത്. തുടർന്ന് മൂന്നു വർഷമായി ഹൃദയ ശസ്ത്രകിയ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭട്ടിനെ ക്ഷണിച്ചുവരുത്തിയശേഷം കൊച്ചിയിൽനിന്ന് പൊലീസ് അകമ്പടിയോടെ ഹൃദയം മെഡിക്കൽ കോളജിൽ എത്തിച്ച് ഭട്ടിെൻറ ശരീരത്തിൽ തുന്നിച്ചേർക്കുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം ആദ്യം പ്രത്യേകം തയാറാക്കിയ തീവ്രപരിചരണ വിഭാഗത്തിലേക്കും രണ്ടാഴ്ചക്കുശേഷം അവിടെ നിന്ന് മറ്റൊരു തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റിയശേഷമാണ് ഞായറാഴ്ച പ്രത്യേക മുറിയിലേക്ക് മാറ്റുന്നതെന്നും ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.