പാലാ: റവന്യൂ ജില്ലകളിലെ മണ്ണ് സ്റ്റേഡിയങ്ങളിലെ ചളിയിൽ തെന്നി നീങ്ങിയവർ സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്നത് അവർക്ക് അത്ര പരിചിതമല്ലാത്ത സിന്തറ്റിക് ട്രാക്കിലാണ് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. നേരത്തേ ജില്ല മത്സരങ്ങൾ കഴിഞ്ഞ ടീമുകൾ പലതും സിന്തറ്റിക് ട്രാക്ക് പരിചയപ്പെടുന്നതിനും പരിശീലനത്തിനുമായി കഴിഞ്ഞ ദിവസങ്ങളിൽ പാലായിലെ നൂതന ട്രാക്കിൽ എത്തിയിരുന്നു. ശക്തമായ മഴയത്തും വെള്ളം കെട്ടി നിൽക്കാത്ത സാങ്കേതിക സംവിധാനമുള്ള സ്റ്റേഡിയത്തിലാണ് കായികമേള നടക്കുന്നത്. കുറ്റമറ്റ ക്രമീകരണമാണ് സംഘാടക സമിതി ഇവിടെ ഒരുക്കിയിരിക്കുന്നത്. മറ്റ് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് നഗരഹൃദയത്തിലുള്ള അപൂർവം സ്റ്റേഡിയങ്ങളിൽ ഒന്നാണ് പാലായിലേത്. കോട്ടയം റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിൽനിന്ന് കായികതാരങ്ങൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലത്തുനിന്ന് കായിക താരങ്ങളെ ഭക്ഷണശാലയിലേക്കും കളിസ്ഥലത്തേക്കും പ്രത്യേകം വാഹനങ്ങളിൽ എത്തിക്കുന്ന തരത്തിലാണ് സജ്ജീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.