സേവനപ്രവർത്തനങ്ങൾ ബാധ്യതയായി ഏറ്റെടുക്കണം ^എം.​​െഎ. അബ്​ദുൽ അസീസ്​

സേവനപ്രവർത്തനങ്ങൾ ബാധ്യതയായി ഏറ്റെടുക്കണം -എം.െഎ. അബ്ദുൽ അസീസ് കോട്ടയം: സമൂഹത്തിലെ സേവനപ്രവർത്തനങ്ങൾ ബാധ്യതയായി എറ്റെടുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ്. കോട്ടയം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് മർഹമ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ച ശാന്തിതീരം സ​െൻറർ ഫോർ മെഡിക്കൽ ഗൈഡൻസ് ആൻഡ് ഹെൽപി​െൻറ ഉദ്ഘാടനവും പദ്ധതി സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സേവനം അഹങ്കാരത്തി​െൻറയും തങ്ങളുടെ മഹത്വവും പ്രദർശിപ്പിക്കാനുള്ള വേദിയായി മാറുന്നത് നിരർഥകമാണ്. ഇത് നമ്മുടെ ബാധ്യതയും ചുമതലയുമാണെന്ന് മനസ്സിലാക്കുകയും കൂടുതൽ പ്രവർത്തിക്കുകയും വേണം. ഇത്തരം കർമങ്ങളിലൂടെ ജീവിതനിയോഗം നിർവഹിക്കുേമ്പാഴാണ് മനുഷ്യൻ അർഥവത്താകുന്നത്. ശക്തനായ മനുഷ്യനെ അങ്ങേയറ്റം ദുർബലമാക്കുന്നതാണ് രോഗം. ശാസ്ത്രീയ പുരോഗതി ഏറെ കൈവരിച്ചിട്ടും പുതിയ ജീവിതശൈലി കൂടുതൽ രോഗികളെയാണ് സൃഷ്ടിക്കുന്നത്. അതിനാൽ ശാന്തിതീരം പോലുള്ള െസൻററുകളിലൂടെ രോഗികൾക്കു മാത്രമല്ല, രോഗമില്ലാത്തവർക്കും മാർഗദർശനങ്ങൾ നൽകണം. ഒാളപ്പരപ്പിലെ തിരയ്ക്കനുകൂലമായും പ്രതികൂലമായും പോകുന്നതുപോലെയുള്ള പൊതുപ്രവർത്തനം ശരിയല്ലെന്ന് െപാതുസമ്മേളനം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ജമാഅത്തെ ഇസ്ലാമിയുടെ നന്മയെ നൂറുശതമാനം പിന്തുണക്കുന്നു. നല്ലകാര്യങ്ങൾ ചെയ്യുന്നതിന് ആര് മുന്നോട്ടുവന്നാലും പ്രോത്സാഹിപ്പിക്കണം. അതിന് അനുകൂലമായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. മർഹമ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. അഫ്സൽ അധ്യക്ഷതവഹിച്ചു. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് പഞ്ഞിക്കാരൻ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, മെഡിക്കൽ കോളജ് ജുമാമസ്ജിദ് ഇമാം മൗലവി ജലാലുദ്ദീൻ ഫൈസി, നഗരസഭ കൗൺസിലർ പി.പി. ചന്ദ്രകുമാർ, നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി.യു. തോമസ്, ശാന്തിതീരം പ്രോജക്ട് ഡയറക്ടർ എൻ.എ. മുഹമ്മദ്, ജമാഅെത്ത ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു. മർഹമ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എം. അബ്ദുസ്സലാം സ്വാഗതവും വൈസ് ചെയർമാൻ പി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. എം.എ. സിറാജുദ്ദീൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.