പാലാ: ജൂനിയർ വിഭാഗം ലോങ് ജമ്പിൽ സ്വർണത്തിലേക്ക് കെ.എം. ശ്രീകാന്ത് പറന്നിറങ്ങിയപ്പോൾ അത് വെറുമൊരു സ്വർണനേട്ടം മാത്രമായിരുന്നില്ല. പുതുചരിത്രം കൂടിയായിരുന്നു. മണീട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിെൻറ ചരിത്രത്തിലാദ്യമായി സ്കൂൾ മീറ്റിലെ മെഡൽ. റെക്കോഡോടെയുള്ള സ്വർണനേട്ടമായതിനാൽ അതിന് ഇരട്ടിത്തിളക്കം. ഇവിടത്തെ 10ാം ക്ലാസുകാരനായ കെ.എം. ശ്രീകാന്താണ് ജൂനിയർ വിഭാഗം ലോങ് ജമ്പിൽ റെക്കോഡോടെ സ്വർണം സ്വന്തമാക്കിയത്. അടുത്തിടെ മാർ ബേസിലിെൻറ 14താരങ്ങൾ പരിശീലകനായ ചാർസ് ഇ. ഇടപ്പാടിനൊപ്പം ഇവിേടക്ക് എത്തിയതോടെയാണ് മണീട് സ്കൂളിെൻറ സമയം തെളിഞ്ഞത്. നേട്ടങ്ങൾ എത്തിപ്പിടിക്കുേമ്പാഴും ഇവർക്ക ്പറയാൻ പരാധീനത മാത്രമാണ്. ജമ്പിങ് പിറ്റോ മറ്റു സൗകര്യങ്ങളോ സ്കൂളിലല്ല. അതിനാൽ ഇവിടത്തെ താരങ്ങൾ16 കിലോമീറ്റർ അകലെയുള്ള കോലഞ്ചേരി െസൻറ് പീേറ്റഴ്സ് കോളജ് ഗ്രൗണ്ടിലെത്തിയാണ് പരിശീലനം. സ്കൂൾ വിട്ടശേഷം ബസുകയറിയാണ് പരിശീലന മൈതാനത്ത് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.